കോഫി രുചിച്ചുള്ള പ്രൊഫഷന് തയ്യാറാണോ നിങ്ങള്‍? എങ്കില്‍ കോഫി ബോര്‍ഡ് ബെംഗളൂരില്‍ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്മെന്റ് പിജി ഡിപ്ലോമാ (പിജിഡിമക്യുഎം)പ്രോഗ്രാമില്‍ ചേര്‍ന്ന് പഠിക്കാം. കോഫി ഇന്ഡസ്ട്രിക്കാവശ്യമായ കോഫി ടേസ്റ്റേഴ്സ് ജോലിക്ക് ഈ പഠനം സഹായകമാവും.
12 മാസമാണ് കോഴ്സിന്റെ കാലാവധി. കോഫി കള്ട്ടിവേഷന് പ്രാക്ടീസസ്,പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ് കോഫി ക്വാളിറ്റി ഇവാലുവേഷന്‍, റോസ്റ്റിങ് ആന്‍ഡ് ബ്രീവിംഗ് ടെക്നിക്സ്, മാര്‍ക്കറ്റിങ് ആന്റ് ട്രേഡ്, ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റംസ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടും.
ആദ്യ ട്രിമെസ്റ്റര്‍ സിസിആര്‍ഐ ചിക്കമഗ്ലൂരിലാണ് നടത്തുക. ഇവിടെ സൗജന്യ താമസ സൗകര്യം ലഭിക്കും.
പ്രവേശന യോഗ്യത: ബാച്ചിലേഴ്സ് ബിരുദം (ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോ സയന്‍സ്, ഫുഡ് ടെക്നോളജി, ഫുഡ് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ സയന്‍സസ്)
അപേക്ഷാ ഫോറവും പ്രവേശന വിജ്ഞാപനവും www.indiacoffee.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1500 രൂപ. നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ നിശ്ചിത ഫീസോടുകൂടി Divisional Head, Coffee Quality(I/C), Coffee Board, No.l, Dr. B.R Ambedkar Veedi, Bengaluru-560001എന്ന വിലാസത്തില്‍ ഡിസംബര്‍ ഒന്നിനകം ലഭിക്കണം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രവേശന വിജ്ഞാപനത്തിലുണ്ട്.
സെലക്ഷന് ടെസ്റ്റ്/ഇന്റര്‍വ്യൂ ഡിസംബര്‍ 10 ന് നടത്തും. മൊത്തം കോഴ്സ് ഫീസ് രണ്ടര ലക്ഷം രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്‍ 50% സൗജന്യം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: