ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വിവാഹ നിശ്ചയ ചടങ്ങില്‍ തന്തൂരി റൊട്ടി പാചകം ചെയ്യുമ്പോള്‍ പാചകക്കാരന് മാവില്‍ തുപ്പുന്നു വീഡിയോ പുറത്ത്. സുദര്ശന് ന്യൂസ് ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
വിവാഹ നിശ്ചയ ചടങ്ങില്‍ തന്തൂരി റൊട്ടി പാചകം ചെയ്യുന്നതിനിടെ ഷദാബ് മിയ എന്ന യുവാവ് മാവില്‍ തുപ്പുന്ന വീഡിയോ ഉത്തര്‍പ്രദേശിലെ മുറാദ്നഗറില്‍ നിന്നുള്ളതാണ്. വീഡിയോയുടെ ആധികാരികത പോലീസ് ഉറപ്പിച്ചു. വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ മുറാദ്നഗര്‍ പോലീസ് വിഷയം മനസിലാക്കുകയും പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെന്ന് ഗാസിയാബാദ് പോലീസ് പ്രതികരിച്ചു. ഷദാബ് മിയയെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി.
അടുത്തകാലത്തായി, ഭക്ഷണം തയ്യാറാക്കുമ്പോള്‍ പാചകക്കാരോ ഉസ്താദുമാരോ തുപ്പുന്നത് പിടിക്കപ്പെടുന്ന സംഭവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. നവംബര്‍ 15 ന് ഗാസിയാബാദില്‍ നിന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമാനമായ കേസില്‍, ‘മുസ്ലിം ഹോട്ടല്‍’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിലെ പാചകക്കാരിലൊരാള്‍ തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടെ മാവില്‍ തുപ്പുന്ന വീഡിയോ പുറത്തുവന്നിരുന്നു.ഇയാളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: