തിരുവനന്തപുരം: കേരളാ പോലീസിനെ വിമര്‍ശിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്. കോടിയേരിയുടെ കാലത്താണ് ജനമൈത്രി സമ്പ്രദായം കൊണ്ടുവന്നത്. എന്നാല്‍ ഇന്നത്തെ പോലീസ് കാണിക്കുന്നത് അരുതാത്തതാണെന്നും ദിവാകരന് പറഞ്ഞു.
സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനെ വേദിയിലിരുത്തിയായിരുന്നു പരാമര്‍ശം. താന്‍ കൂടുതലൊന്നും പറയുന്നില്ലായെന്ന് പറഞ്ഞാണ് ദിവാകരന് പ്രസംഗം അവസാനിപ്പിച്ചത്.
കേരള സംസ്ഥാന പേലീസ് സേനയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം വന്നിരുന്നു. പല സംഭവങ്ങളിലും പൊലീസ് ഉന്നതര്‍ സംശയനിഴലിലാണെന്നും വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാന്‍ അനുവദിക്കരുതെന്നും ജനയുഗം വിമര്‍ശിച്ചു. ഒറ്റപ്പെട്ട അപഭ്രംശങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുന്നത് ഖേദകരമാണ്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടി.
ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ഇന്‍സ്പെക്ടറുടെ പേര് ആത്മഹത്യാ കുറിപ്പില്‍ സ്ഥാനംപിടിച്ചത് കേവലം യാദൃച്ഛികതയായി തള്ളിക്കളയാനാവില്ല. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചയും തൊഴില്‍പരമായ നിരുത്തരവാദിത്തവും മാത്രമല്ല അനധികൃത സ്വത്ത് സമ്പാദന ആരോപണവും ഇയാള്‍ക്കു നേരെ ഉന്നയിക്കപ്പെട്ടിരുന്നുവെന്നും ജനയുഗത്തിലെ ലേഖനത്തില്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: