തിരുവനന്തപുരം: കൊവിഡ് മരണക്കണക്കുകളില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് കേരളം. അയല്‍ സംസ്ഥാനമായ കര്‍ണാടകയെ പിന്തള്ളിയാണ് രണ്ടാമതെത്തിയത്. മഹാരാഷ്ട്ര മാത്രമാണ് കൊവിഡ് മരണ കണക്കുകളില്‍ കേരളത്തിന് മുന്നിലുള്ളത്
മഹാരാഷ്ട്രയില്‍ 1.41 ലക്ഷം കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പരിഗണിക്കുകയാണെങ്കില്‍ കേരളത്തില്‍ കൊവിഡ് കാരണം മരണമടഞ്ഞത് 38,737 പേരാണ്. അതായത് രാജ്യത്ത് രണ്ടാം സ്ഥാനം. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും യഥാക്രമം 38,185ഉം തമിഴ്നാട്ടില്‍ 36,415 മാണ് മരിച്ചവരുടെ എണ്ണം.
കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് മരണങ്ങള് സംഭവിച്ചിട്ടില്ലെന്ന് കാണിക്കാന്‍ കേരള സര്‍ക്കാര്‍ കള്ളക്കണക്ക് പുറത്തുവിടുകയായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഒരു മാസത്തിനുള്ളില്‍ പഴയ 8,684 കൊവിഡ് മരണങ്ങളാണ് കേരളം കണക്കില്‍ ഉള്‍പ്പെടുത്തിയതെന്നും ആരോഗ്യമന്ത്രാലയം കണ്ടെത്തി. മരണങ്ങളും കൊവിഡ് കേസുകളും മറച്ചുപിടിച്ചതാണ് കഴിഞ്ഞ മൂന്നുനാലു മാസങ്ങളായി സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമായി മാറാന്‍ കാരണമെന്നും അധികൃതര്‍ കുറ്റപ്പെടുത്തുന്നു.
കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഒളിപ്പിച്ചുവെച്ച കൊവിഡ് മരണങ്ങള് കേരളം പുറത്തുവിട്ടു തുടങ്ങിയതെന്നതാണ് ശ്രദ്ധേയം. രാജ്യമെങ്ങും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രിലില്‍ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളില്‍ വെറും 1.4 ശതമാനം മാത്രമായിരുന്നു കേരളത്തിലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. മെയില്‍ 2.8 ശതമാനവും ജൂണില്‍ 6.4 ശതമാനവും മരണങ്ങളാണ് സംസ്ഥാനം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആഗസ്തില്‍ ഇത് ഒറ്റയടിക്ക് 26.9 ശതമാനമായി ഉയര്‍ന്നു. സപ്തംബറില്‍ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളില്‍ 45.2 ശതമാനവും ഒക്ടോബറില്‍ 64.7 ശതമാനവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ 77.4 ശതമാനം കൊവിഡ് മരണങ്ങള് കേരളത്തില്‍ നിന്ന് മാത്രമായി. അതായത് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മറച്ചുവെച്ച കൊവിഡ് മരണങ്ങളാണ് സപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി കേരളം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: