കോഴിക്കോട്: ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ടെന്ന് എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റില്‍ വിളമ്പിയത് ഹലാല്‍ ഭക്ഷണം. സംസ്ഥാന വ്യാപകമായി നടത്തിയ ഫുഡ് സ്ട്രീറ്റ് പരിപാടിയുടെ ഭാഗമായി കോഴിക്കോട്ട് നടത്തിയ പരിപാടിയിലാണ് ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡ് വച്ച് ഭക്ഷണം വിളമ്പിയത്.
ഹലാല്‍ ബോര്‍ഡ് വച്ച് ഹോട്ടലുകളില്‍ മതപരമായ വേര്‍തിരിവോടെ ഭക്ഷണ വില്പന നടത്തുന്നതിനെ എതിര്‍ത്ത സംഘപരിവാര്‍ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് എന്ന പരിപാടി സംഘടിപ്പിച്ചത്. കോഴി, ബീഫ് എന്നിവ മാത്രമായിരുന്നു ആദ്യം ഇവിടെ വിളമ്പിയത്.
എന്നാല്‍, മുസ്ളീങ്ങള്‍ക്ക് ഹറാമായ പന്നിയിറച്ചി വിളമ്പുമോ എന്ന ചോദ്യമുയര്‍ന്നതോടെ ചിലയിടങ്ങളില്‍ പന്നിയിറച്ചിയും ഒരുക്കി. അതേസമയം, ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡ് തൂക്കി ഭക്ഷണമൊരുക്കി വച്ചതാണ് ചര്‍ച്ചയായിരിക്കുന്നത്. മലബാര്‍ ജില്ലകളില്‍ പന്നി ഇറച്ചി ഫുഡ് സ്ട്രീറ്റില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: