മറയുര്‍: ചന്ദനക്കടത്തുകാരുടെ പേടി സ്വപ്നമായിരുന്ന പോലീസ് നായ കിച്ചു എന്ന ഡിങ്കോ ഓര്‍മ്മയായി.ചന്ദനത്തിന്റെ മണപിടിച്ച് കൊളളക്കാരെ കണ്ടെത്താന്‍ വളരെ മിടുക്കനായിരുന്നു ഡിങ്കോ.11 വയസ് പ്രായമുണ്ട്.
ഒന്‍പത് വര്‍ഷമായി സേവനത്തിലുണ്ടായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അന്ത്യം.സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാച്ചിവയല്‍ ഡോഗ് സ്വ്കാഡില് നടന്നു. 2010ലായിരുന്നു സേവനത്തില്‍ പ്രവേശിച്ചത്.മറയൂരില്‍ ചന്ദന മോഷണം പതിവായപ്പോഴാണ് സര്‍ക്കാര്‍ നായയെ ഡ്യൂട്ടിക്കെടുക്കാന് തീരുമാനിച്ചത്.തൃശ്ശൂര്‍ അക്കാഡമിയില്‍ ആയിരുന്നു പരിശീലനം.
ചന്ദനമോഷ്ടാക്കളെ മാത്രം പിടിക്കാനായി നിയോഗിക്കുന്നതിനായി ഒരു വര്‍ഷം ചന്ദനം മാത്രം മണപ്പിച്ചായിരുന്നു പരിശീലനം.34 കേസുകളില്‍ കിച്ചു തുമ്പുണ്ടാക്കിയിരുന്നു. ചന്ദനമോഷണം നടന്നത് അറിഞ്ഞാല്‍ കുറ്റി മണത്ത് കിലോമീറ്ററുകള്‍ താണ്ടി കേസുകള്‍ തെളിയിച്ചിട്ടുണ്ട്.
കിച്ചു ഉദ്യോഗസ്ഥര്‍ക്ക് വളരെ പ്രീയപ്പെട്ടവനായിരുന്നു. ചിന്നാര്‍ കേസ്, പയസ്നഗര്‍ ചെക്ക് പോസ്റ്റുകളിലെ ചന്ദനവേട്ട, കാന്തല്ലൂര്‍ വേട്ട, കോവിലില്‍ ചന്ദന കളളക്കടത്തുകാരുടെ സങ്കേതം കണ്ടെത്തിയത്, പുളിക്കരവയല്‍ ചന്ദനകേസ് എന്നിവ കിച്ചു കണ്ടെത്തിയ പ്രധാനകേസുകളാണ്. വാഹനങ്ങളില്‍ രഹസ്യ അറയില്‍ ചന്ദനം കടത്തുന്നത് കണ്ടെത്താന്‍ പ്രത്യേക കഴിവുണ്ടിരുന്നു കിച്ചുവിന്.
രണ്ടു വര്‍ഷമായി വിശ്രമജീവിതമാണ്. കാലാവധി പൂര്‍ത്തിയാവുന്നതിന് മുന്‍പ് മറ്റോരു നായ സേവനം ഏറ്റെടുത്തു. പെല്‍വിനാണ് കഴിഞ്ഞ നാലുവര്‍ഷമായി മറയൂരില്‍ സേവനം അനുഷ്ഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: