ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും എംപിയുമായ മനീഷ് തീവാരി 26/11 മുംബൈ തീവ്രവാദി ആക്രമണത്തില്‍ യുപിഎ സര്‍ക്കാറെടുത്ത നിലപാടിനെ ശക്തമായി വിമര്‍ശിച്ച് രംഗത്ത്. അദ്ദേഹത്തിന്റെ 10 ഫഌഷ് പോയിന്റ് : 20 ഇയര്സ് എന്ന പുസ്തകത്തിലൂടെയാണ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 26/11ല്‍ നടന്ന ആക്രമണം കാണിക്കുന്നത് ഇന്ത്യയുടെ ബലഹീനതയെയാണ് അല്ലാതെ ശക്തിയെ അല്ല .നൂറോളം സാധാരണ മനുഷ്യര്‍ പിടഞ്ഞുവീഴുന്നതാണ് നമ്മള് കണ്ടത് നമ്മുടെ പ്രവര്‍ത്തികള്‍ വാക്കിന് മുകളിലായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇതിലും ശക്തമായ പ്രതികരിക്കേണ്ടതായിരുന്നു. ഇന്ത്യ നേരിട്ട ആക്രമണവും അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉണ്ടായ ആക്രമണവും താരതമ്യം ചെയ്യുകയാണെങ്കില്‍ ഇത് മനസിലാകും. പത്തോളം തീവ്രവാദികള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ബോട്ടില്‍ മുംബൈയില്‍ എത്തുകയും, 26 ന് മുംബൈയുടെ പല ഭാഗങ്ങളിലും ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു. ഇതില്‍ താജ് ഹോട്ടലും, റെയില്‍വേ സ്റ്റേഷനും ഉള്‍പ്പെടുന്നു. 166 ഓളം പേര് മരണമടഞ്ഞു മരിച്ചവരില്‍ വിദേശികളും ഉണ്ടായിരുന്നു.നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. നാലുദിവസത്തെ ആക്രമണത്തിനിടയില്‍ ഒന്‍പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അജ്മല്‍ കസബിനെ ജീവനോടെ പിടികൂടി.പിന്നീട് അയാളെ തൂക്കിലേറ്റി. ഇതിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ ഇപ്പോഴും വിഹരിച്ച് നടക്കുകയാണ്.
ഡിസംബര്‍ ഒന്നിന് പുസ്തകം പ്രകാശനം ചെയ്യും. സന്തോഷത്തോടെ അറിയിക്കുന്നു എന്റെ പുസ്തകം 10 ഫഌഷ് പോയിന്റ് :20 ഇയേഴ്സ് എന്ന നാലാമത്തേ പുസ്തകം പുറത്തുവരുകയാണ്.രണ്ടു നൂറ്റാണ്ട് ഇന്ത്യനേരിട്ട രാജ്യസുരക്ഷ പ്രശ്നങ്ങളാണ് ഈ പുസ്തകത്തില്‍ പറയുന്നത് മുന്‍കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: