പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകവുമായചി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അറസ്റ്റിലായി. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
സഞ്ജിത്തിന്റെ രാഷ്ട്രീയക്കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി ആര്. വിശ്വനാഥ് വെളിപ്പെടുത്തി. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഭാര്യ കൊലപാതകികളെ നേരി്ട്ട് കണ്ടിട്ടുണ്ടെന്നും അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: