തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ കണ്ട ടൊവിനോ തോമസ് തന്റെ ഫാന്‍ബോയ് നിമിഷം ട്വിറ്റിലൂടെ പങ്കുവച്ചു. എപ്പോഴും യുവരാജ് സിംഗിന്റെ കടുത്ത ആരാധകനായിരുന്നും അദ്ദേഹത്തോടൊപ്പം കുറച്ചു സമയം ചിലവഴിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ടൊവിനോ വ്യക്തമാക്കി.
ഡര്‍ബനിലെ കളിയില്‍ അടിച്ച ആറ് സിക്സറുകള്‍ പോലെ ഈ നിമിഷവും തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് ടൊവിനോ ട്വിറ്റില്‍ കുറിച്ചു. സംവിധായകന് ബേസില്‍ ജോസഫും കൂടികാഴ്ചയില്‍ ഉണ്ടായിരുന്നു. ഇരുവരും അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോകള്‍ എടുക്കുകയും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
വരാനിരിക്കുന്ന തന്റെ മലയാളം സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 24 ന് നെറ്റ്ഫ്ലിക്സില്‍ ലോകമെമ്പാടും ചിത്രം പ്രീമിയര്‍ ചെയ്യും. വഴക്ക്, നാരദന്, എമ്പുരാന് എന്നിവയാണ് വരാനിരിക്കുന്ന ടൊവിനോ ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: