ന്യൂദല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വീർ ചക്ര പുരസ്കാരം ഏറ്റുവാങ്ങി. യുദ്ധകാലത്തെ സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് വീരചക്ര. 2019 ഫെബ്രുവരി 27ന് പാക്കിസ്ഥാന്റെ യുദ്ധവിമാനമായ എഫ്-16 വെടിവച്ചു വിഴ്ത്തിയതിനാണ് അഭിനന്ദൻ വർദ്ധമാന് വീര്‍ചക്ര ലഭിച്ചത്.
പുൽവാമ ഭീകരാക്രമങ്ങൾക്ക് പിന്നാലെ 2019 ഫെബ്രുവരിയിൽ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദൻ വർദ്ധമാൻ വെടിവച്ച് ഇട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വിമാനം പാക് സൈന്യം വെടിവച്ചിട്ടെങ്കിലും, അദ്ദേഹം പാരച്യൂട്ടിൽ താഴേക്ക് ചാടി. പാക് അധീന കശ്മീരിൽ വീണ അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവിൽ വയ്ക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നുളള ശക്തമായ പ്രത്യാക്രമണം ഭയന്ന് പിന്നീട് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
രാജ്യസുരക്ഷക്കായി സ്വന്തം ജീവന്‍പോലും പണയംവച്ച് പാക്കിസ്ഥാന് പട്ടാളത്തിന്റെ പിടിയില്‍ കഴിയുമ്പോഴും നയതന്ത്രരഹസ്യങ്ങള്‍ ഒന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. വിങ് കമാന്‍ര്‍ ആയിരുന്ന അഭിനന്ദൻ വർദ്ധമാൻ ഇപ്പോള്‍ ഗ്രൂപ് ക്യാപ്റ്റനാണ്. സപ്പര്‍ പ്രകാശ് യാദവിന് ഇന്ത്യയുടെ രണ്ടാമത്തെ വിശിഷ്ടസേവ പുരസ്കാരമായ കീര്‍ത്തി ചക്ര ലഭിച്ചു. മരണാന്തരമായി ആണ് അദ്ദേഹത്തിന് ഇത് ലഭിച്ചത്.2 018ല്‍ നടന്ന ആക്രമണത്തില്‍ അദ്ദേഹം ഒരു ഭീകരനെ കൊല്ലുകയും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ രക്ഷിക്കുകയും ചെയതിരുന്നു.എന്നാല്‍ ഈ ആക്രമണത്തില്‍ അദ്ദേഹം വീരചരമം പ്രാവിച്ചു.
തീവ്രവാദികളുമായി ഉണ്ടായ ആക്രമണത്തില്‍ അഞ്ച് തീവ്രവാദികളെ വധിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധോനദിയാലിന് ശൗര്യചക്ര ലഭിച്ചിരുന്നു. അദ്ദേഹത്തിനും മരണാന്തരമാണ് ലഭിച്ചിരിക്കുന്നത്. നയബ് സുബേദാര്‍ സോബിറിന് മരണാനന്തര ബഹുമതിയായി ശൗര്യചക്രലഭിച്ചു. മുന്‍ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്.ജനറല്‍ അനില്‍ ചൗഹാന്, എഞ്ചീനീയറിങ്ങ് മേധാവി ലെഫ്ജനറല്‍ ഹര്‍പാല്‍ സിംഗ്, ദക്ഷിണമേഖല നേവി കാമാന്‍ഡര്‍ വൈസ് അഡ്മിറല്‍ അനില്‍ ചൗല, ഈസ്റ്റണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ ദിലീപ് പട്നായിക് എന്നിവരും വിശിഷ്ടസേവ മെഡലുകള്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: