പാലക്കാട്: മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ഇടത്-ജിഹാദി സഖ്യത്തിന്റെ ശ്രമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നരവേട്ടയെ കര്‍ഷക സമരമായി വാഴ്ത്താന്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് സിപിഎം ഇപ്പോള്‍. എന്നാല്‍ മാപ്പിള കലാപകാരികള്‍ തന്റെ കുടുംബത്തെ തകര്‍ത്ത കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ആദ്യകാല നാടക നടനായ വിക്രമന് നായര്‍.
ലഹളക്കാര്‍ അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടില്‍ ഇട്ടതായും ജീവ ഭയത്താല്‍ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും പല സ്ഥലങ്ങളിലും അഭയം തേടിയതായും അദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. താന്‍ കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെയും കൊണ്ട് പലപ്പോഴും മലപ്പുറത്തിനടുത്തുള്ള ഒരു മുസ്ലിം തറവാട്ടില്‍ പോകുമായിരുന്നു. അവസാനം തിരക്കിയപ്പോള്‍ അത് അമ്മയുടെ അമ്മായി ആയിരുന്നുവെന്ന് മനസിലാക്കാന്‍ സാധിച്ചു.
അമ്മിണിയമ്മ എന്നായിരുന്നവര് മതം മാറി ആമിനയെന്ന പേര് സ്വീകരിച്ചു. ലഹളക്കാലത്ത് തറവാട്ടില്‍ നിന്ന് ഒളിച്ചോടിയ അവര്‍ ജീവഭയം കാരണം മുസ്ലിം മതം സ്വീകരിച്ച് ഒരു മുസ്ലിമിനെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് അമ്മ തന്നെ വ്യക്തമാക്കി തന്നുവെന്ന് വിക്രമന് നായര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: