കൊല്ലം: ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന കായല്‍ ശുചികരണ മുദ്രാവാക്യം കേട്ട് അഷ്ടമുടി കായലിന്റെ തീരത്ത് എത്തിയാല്‍ മുക്കു പൊത്തും. അതിജീവിപ്പിക്കാന്‍ ഇറങ്ങിയവര്‍ തന്നെ അഷ്ടമുടിയെ മാലിന്യകൂമ്പാരമാക്കുന്നു. നഗര ഹൃദയത്തില്‍ ലിങ്ക് റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം അഷ്ടമുടി കായലിന്റെ തീരത്തെ കാഴ്ച മറ്റൊരു ചണ്ടി ഡിപ്പോ ആണെന്ന് തോന്നിപ്പിക്കും വിധമാണ്.
ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനു വേണ്ടി ആരംഭിച്ച തുമ്പൂര്‍ മൊഴി മോഡല്‍ പ്ലാന്റാണ് ഇപ്പോള്‍ മാലിന്യകേന്ദ്രമാക്കി മാറ്റിയത്. പ്ലാസ്റ്റിക് മാലിന്യവും ജൈവ മാലിന്യവും അടക്കം കൊണ്ടുവന്ന് തള്ളുന്നത് ഇവിടെയാണ്. ഈ മാലിന്യങ്ങള്‍ അഷ്ടമുടി കായലിലേക്കാണ് ഒഴുകി ഇറങ്ങുന്നത്.
കടപ്പാക്കട, കുറവന്‍ പാലം, പുള്ളിക്കട ഭാഗത്ത് നിന്നും അഷ്ടമുടി കായലിലേക്ക് വരുന്ന ഓട മാലിന്യം കൊണ്ട് നിറഞ്ഞു. ഇതു വാരി മാറ്റാത്തത് മൂലം വെള്ളം കാണാന്‍ പറ്റാത്ത വീതം മാലിന്യം നിറഞ്ഞു കവിഞ്ഞു.
ഓടയെക്കാള്‍ ഉയരത്തില്‍ മാലിന്യം അടഞ്ഞു. ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യന്‍ പറ്റാത്ത അവസ്ഥയിലായി. കായലിലെ വെള്ളം കറുത്തിരുണ്ട് കരിഓയില്‍ പോലെയായി. ഇവിടെയാണ് മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കായി പുനര്ജ്ജജനി എന്ന പേരില്‍ ഒപ്പണ്‍ സ്റ്റേജും വിശ്രമകേന്ദ്രവും, പാര്‍ക്കുമെല്ലാം നിര്‍മിക്കുന്നത്.
മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ആവശ്യത്തിന് ജീവനക്കാരില്ല. തുമ്പൂര്‍ മൊഴി പ്ലാന്റിലേക്ക് എടുത്ത 16 ജീവനക്കാര്‍ക്ക് മൂന്നു മാസമായി ജോലി നല്‍കിയിട്ട്. ഇതൊടെപ്പം തൊഴില്‍ നല്‍കണമെന്ന കോടതി ഉത്തരവുള്ള 50 ശുചീകരണ തൊഴിലാളികള്‍ക്കും കോര്പറേഷന് ജോലി നല്‍കുന്നില്ല. നിലവിലുള്ള കുറച്ച് ജീവനക്കാരെ ഉപയോഗിച്ചാണ് ശുചികരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: