ഹവായ്: മദ്യമൊഴുകുന്ന ചെറിയ പുഴയെ കണ്ടെത്തിയിരിക്കുന്നു പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപില്‍. കഴിഞ്ഞ മാസം ഹവായിലെ ഒവാഹു ദ്വീപില്‍ ഹൈക്കിങ് നടത്തിയിരുന്ന ആളാണ് 1.2 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള അരുവി കണ്ടെത്തിയത്.
ഹൈക്കിങ്ങിന് പോകുന്നതിനിടെ വെള്ളത്തിന് വിചിത്രമായൊരു ഗന്ധം അനുഭവപ്പെട്ടതോടെയാണ് സംശയം ഉണ്ടായത്. ഉടന്‍ തന്നെ അദ്ദേഹം പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകയെ ബന്ധപ്പെടുകയും അവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെറിയ പുഴയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുണ്ടാകാനുള്ള കാരണം വ്യക്തമായത്.കുറഞ്ഞ ആല്‍ക്കഹോള്‍ അംശമുള്ള ബിയറുകളില്‍ അടങ്ങുന്ന അത്രയും ആല്‍ക്കഹോള്‍ ഈ അരുവിയിലെ ജലത്തില്‍ ഉണ്ടെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണ്ടെത്തല്‍.
ഓടയിലൂടെ ഒഴുകിയെത്തിയ ആല്‍ക്കഹോളാണ് അരുവിയിലെ ജലത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയത്. ഹവായിയിലെ ലഹരി പാനീയ വിതരണക്കാരായ പാരഡൈസ് ബിവറേജസിന് ഈ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അവര്‍ക്ക് ഈ പ്രദേശത്ത് ഒരു സംഭരണ ശാലയുണ്ട്. അതേസമയം, മദ്യത്തിന്റെ ചോര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് പാരഡൈസ് ബിവറേജസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: