അഹമ്മദാബാദ്: ഗുജറാത്തി നാടോടി ഗായിക ഉര്‍വശി റദാദിയയെ ആരാധകര്‍ നോട്ടുകള്‍ കൊണ്ട് മൂടി ആരാധകര്‍. നാടന്‍പാട്ടിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ഗുജറാത്തി നാടോടി ഉര്‍വശി റദാദിയയുടെ സംഗീത പരിപാടിയുടെ വീഡിയോയാണ് നെറ്റിസണ്‍സില്‍ കൗതുകമുണ്ടാക്കിയിരിക്കുന്നത്. സ്റ്റേജിലിരുന്ന്ഹാര്മോണിയം വായിച്ചുകൊണ്ട് ഉര്‍വശി പാടുന്നതും ഒരു കൂട്ടമാളുകള്‍ അവരെ കറന്‍സി നോട്ടുകള്‍ കൊണ്ട് അവരെ മൂടുന്നതുമാണ് വീഡിയോയിലുള്ളത്. അഹമദാബാദില്‍ സംഘടിപ്പിച്ച ഉര്‍വശിയുടെ കച്ചേരിക്കിടെയാണ് വൈറലായ ‘നോട്ട് മഴയുണ്ടായത്’. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വൈറല്‍ വിഡിയോ അവര്‍ പുറത്തുവിട്ടത്.
പാടുന്നതിനിടയില്‍ ഒരാള്‍ ബക്കറ്റില്‍ നിറയെ കറന്‍സിയുമായി വന്ന് ഉര്‍വശി റദാദിയയുടെ തലയിലേക്ക് ചൊരിയുന്നതായും വിഡിയോയിലുണ്ട്. നോട്ട് കൂമ്പാരം ഹാര്‍മോണിയം മൂടിയതോടെ, അതെല്ലാം എടുത്തു മാറ്റിക്കൊണ്ട് പാട്ട് പാടല്‍ തുടരുകയാണ് ഗായിക. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തയായ നാടന്‍പാട്ട് കലാകാരിയാണ് ഉര്‍വശി. ഗുജറാത്തി നാടന്‍കലാ രംഗത്തെ രാജ്ഞിയെന്നാണ് അവര്‍ അറിയപ്പെടുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: