ഇന്ത്യന്‍ വാഹന രംഗത്ത് പുത്തന്‍ സ്കൂട്ടര്‍ അവതരിപ്പിച്ച് സുസുക്കി. ഇരുചക്ര വാഹന വിപണി പിടിച്ചടക്കാന്‍ ‘അവെനിസ് 125’ക്ക് സാധിക്കുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ. സുസുക്കിയുടെ അക്സസിനും ജിക്സറിനും ശേഷം മികച്ച പ്രകടനം പുതിയ സ്കൂട്ടറിന് വിപണിയില്‍ കാഴ്ച വയ്ക്കുമെന്ന് കമ്പനി പറയുന്നത്.
ഉടന്‍ വിപണിയിലേക്ക് പ്രതീക്ഷിക്കുന്ന അവെനിസ് 125 അഞ്ച് നിറങ്ങളിലാകും ലഭ്യമാകുക. 86,700 രൂപയാണ് സ്കൂട്ടറിന്റെ അടിസ്ഥാന വിലയായി പ്രതീക്ഷിക്കുന്നത്. സ്പോര്‍ട്ടി സ്റ്റൈലില്‍ എത്തുന്ന അവെനിസ് 125, ടിവിഎസിന്റെ എന്‍-ടോര്‍ക്കിനും ഹോണ്ട ഡിയോക്കും എതിരാളിയാകും. ബോഡിയില്‍ ഉപയോഗിച്ചിരിക്കുന്ന എല്‍ഇഡി ലാമ്പുകള്‍ സ്കൂട്ടറിന്റെ സ്റ്റൈലില്‍ പുതുമ നല്‍കിയിട്ടുണ്ട്. ഇരുനിറം ചേര്‍ന്ന തരത്തിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സ്കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളില്‍ ‘സുസുക്കി റൈഡ് കണക്ട്’ നാവിഗേഷന്‍ സംവിധാനവും ഉള്‍പ്പെടുന്നു. ഇത് ഉപയോഗിച്ച് യാത്ര സുഖപ്പെടുത്താം. പുതിയ എഫ്ഐ സാങ്കേതികവിദ്യയുള്ള 125 സിസി എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിന് 6750 ആര്‍പിഎമ്മില്‍ 8.7 പിഎസ് പരമാവധി പവര്‍ ലഭിക്കും.
5500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 106 കിലോ ആണ് സ്കൂട്ടറിന്റെ ഭാരം. ഡിജിറ്റല്‍ ഡിസ്പ്ലേക്ക് പുറമെ സ്മാര്‍ട്ട്ഫോണ്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടും കമ്പനി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: