ന്യൂദല്‍ഹി: കാര്‍ഷികോത്പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും കയറ്റുമതിയില്‍ രാജ്യത്തിന് വന്‍ നേട്ടം. 2022 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാത്രം പതിനഞ്ചു ശതമാനം വര്‍ധനയാണ് ഇന്ത്യ കൈവരിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയം 10,157 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നിരുന്നതെങ്കില്‍ ഇക്കുറി അത് 11,651 മില്യണിന്റേതായി ഉയര്‍ന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് (ഡിജിസിഐ ആന്‍ഡ് എസ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) ഉല്പന്നങ്ങളുടെ മൊത്തത്തിലുള്ള കയറ്റുമതി 2021 ഏപ്രില്‍, ഒക്ടോബര്‍ കാലയളവില്‍ യുഎസ് ഡോളറിന്റെ അടിസ്ഥാനത്തില്‍ 14.7% വളര്‍ച്ചയാണ് നേടിയത്.
മുന്‍ വര്‍ഷത്തെ അതേ കാലയളവില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കിടയിലും കയറ്റുമതിയില്‍ ഈ വര്‍ദ്ധനവ് കൈവരിക്കാനായതില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം സന്തോഷം പങ്കുവച്ചു. കാര്‍ഷിക കയറ്റുമതിയിലെ ഗണ്യമായ വര്‍ധന രാജ്യത്തെ കാര്‍ഷിക, സംസ്കരിച്ച ഭക്ഷ്യ ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവായാണ് കാണുന്നത്തെന്നും മന്ത്രാലയം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: