ചണ്ഡീഗഢ് : കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചത് നല്ലവാര്‍ത്തയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഗുരുനാനാക് ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബില്ലുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമരീന്ദര്‍ സിങ്.
ബില്ലുകള്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഗുരുനാനാക് ജയന്തി ആഘോഷത്തിനിടെ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് മൂന്ന് നിയമങ്ങള്‍ പിന്‍വലിച്ചതിന് നന്ദി. കര്‍ഷകരുടെ വികസനത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഇനിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമരീന്ദര്‍ സിങ് ട്വിറ്ററിലൂടെ അറിയിച്ചു.
പഞ്ചാബില്‍ എല്ലാവര്ക്കും വലിയൊരു ദിവസമാണ് തീരുമാനമെന്ന് അമരീന്ദര്‍ അറിയിച്ചതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ് തുക്രല്‍ ട്വിറ്ററിലൂടെ അറിയിച്ചു. അന്നദാതാക്കളുടെ ശബ്ദം കേള്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത് ഷായേയും നേരിട്ട് കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആശങ്കകള്‍ മനസ്സിലാക്കുകയും അവരുടെ ആവശ്യം അംഗീകരിച്ചതിലും വളരെ സന്തോഷമുണ്ട്. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നത് മാത്രമല്ല പഞ്ചാബിന്റെ പുരോഗതിക്ക് വഴിയൊരുക്കിയെന്നും അമരീന്ദര്‍ പറഞ്ഞു.
പഞ്ചാബ് കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട അമരീന്ദര്‍ സിങ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്പാണ് മോദിയുടെ തീരുമാനമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നിലവിലെ അധ്യക്ഷന്‍ നവജ്യോത് സിങ്ങും ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: