ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം മൊബൈല്‍ കണക്റ്റിവിറ്റി ഇല്ലാത്ത ഗ്രാമങ്ങളില്‍ 4ജി കണക്ഷന് എത്തിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്കി. അഞ്ച് സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി ഇല്ലാത്ത ജില്ലകളില്‍ 4ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 44 കണക്റ്റിവിറ്റി ഇല്ലാത്ത ജില്ലകളിലെ 7,287 ഗ്രാമങ്ങളില്‍ 4ജി അധിഷ്ഠിത മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) പദ്ധതിക്ക് ധനസഹായം നല്‍കും. കരാര്‍ ഒപ്പിട്ട ശേഷം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. 2023 നവംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കണക്റ്റിവിറ്റി ഇല്ലാത്ത ഗ്രാമങ്ങളില്‍ 4ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള യുഎസ്ഒഎഫ് നടപടിക്രമങ്ങള്‍ അനുസരിച്ച് ഓപ്പണ്‍ ടെന്‍ഡര്‍ വഴിയാകും നല്‍കുക. 6466 കോടിയാണ് പദ്ധതിക്കു ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്.
ഗ്രാമ പ്രദേശങ്ങളിലെ അറിവ്, നൈപുണ്യ നവീകരണവും വികസനവും, ദുരന്തനിവാരണം, ഇഗവേണന്‍സ് സംരംഭങ്ങള്‍, സംരംഭങ്ങളുടെയും ഇകൊമേഴ്സ് സൗകര്യങ്ങളുടെയും സ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അറിവ് പങ്കുവയ്ക്കുന്നതിനും 4ജി കണക്റ്റിവിറ്റി സഹായകമാകും. ഒപ്പം, തൊഴില്‍ അവസരങ്ങളുടെ ലഭ്യതയ്ക്കും മതിയായ പിന്തുണ നല്‍കുന്നതിനും ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും ആത്മനിര്‍ഭര്‍ ഭാരത് മുതലായവയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: