ന്യൂദല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യ്ത സഹയാത്രികന് തലചുറ്റല്‍ അനുഭവപ്പെട്ടപ്പോള്‍ വൈദ്യസഹായവുമായി രക്ഷകനായത് കേന്ദ്രമന്ത്രി ഡോ. ഭഗവത് കരാട്. അടുത്തിരുന്ന സഹയാത്രികന് വിയര്‍ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുയും ചെയ്യുന്നത് കരാടിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഉടന്‍ തന്നെ സീറ്റിലേക്ക് വീഴുന്നതു കണ്ട മന്ത്രി അദ്ദേഹത്തിന്റെ അടുതെത്തി പരിശോധന ആരംഭിച്ചു. രക്തസമ്മര്‍ദം കുറഞ്ഞത് കാരണം അയാള്‍ നന്നായി വിയര്‍ത്തിരുന്നതായും ഡോ.കരാട് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. പരിശോധനയ്ക്കു ശേഷം ഗ്ലൂക്കോസ് നല്‍കിയതായും ഇതോടെ യാത്രക്കാരന് സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്നും അദ്ദേഹം അറിയിച്ചു.
ഇന്‍ഡിഗോയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോദി ഹൃദയം കൊണ്ട് അദ്ദേഹം എന്നും ഡോക്ടറാണെന്നും ‘എന്റെ സഹപ്രവര്‍ത്തകന്റെ മഹത്തായ പ്രവൃത്തി’യാണെിതെന്നും ഈ സംഭവത്തെ വിശദീകരിച്ചു. ഔറംഗാബാദ് മേയറായിരുന്നു അദ്ദേഹത്തിന് സ്വന്തമായി ആശുപത്രിയുമുണ്ട്. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവും കൂടിയാണ് കരാട്. ഈ സംഭവത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തെ അഭിനന്ധിച്ചു കൊണ്ട് നിരവധി പോസ്റ്റുകളും ട്വീറ്റുകളും പിന്നീട് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: