കണ്ണൂർ : വരുംതലമുറയെ പോലും വന്‍ കടക്കെണിയില്‍ മുക്കിക്കൊല്ലാന്‍ വെമ്പല്‍ കൊള്ളുന്ന കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കെ. റെയില്‍ പദ്ധതിക്ക് വ്യാപകമായ ജനകീയ പ്രതിഷേധങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോഴും സ്ഥലമേറ്റെടുക്കുന്നത് തകൃതിയില്‍ നടപ്പിലാക്കുന്നു. സ്ഥലമേറ്റെടുക്കുന്ന സ്വകാര്യവ്യക്തികള്‍ പോലും അറിയാതെയും മുന്നറിയിപ്പ് നല്‍കാതെയുമാണ് കെ. റെയില്‍ ഉദ്യോഗസ്ഥര്‍ എത്തി കല്ലിട്ട് സ്ഥലം അതിര്‍ത്തി തിരിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വരുന്ന സില്‍വര്‍ ലൈന്‍ എന്ന് പേരിട്ട പുതിയ റെയില്‍വേ പാതയ്ക്ക് കേവലം ആകാശ സര്‍വ്വേ മാത്രം നടത്തി മുന്നോട്ട് പോകുന്നതും, പ്രകൃതിയെക്കുറിച്ച് പഠിക്കാതെയും സസ്യ-ജീവജാലകങ്ങളുടെ ആവാസ വ്യവസ്ഥയും ഭൂമിയുടെ ഘടനയും മനസ്സിലാക്കാന്‍ ഭൂഗര്‍ഭശാസ്ത്ര പഠനം പോലും നടത്താതെ തികച്ചും അശാസ്ത്രിയമായ രീതിയിലുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്നത് പ്രതിഷേധം ഇരട്ടിയാക്കുന്നു.
കണ്ണൂർ ജില്ലയിൽ ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ചിറക്കൽ, വളപ്പട്ടണം, പപ്പിനിശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയായത്. കുഞ്ഞിമംഗലം വില്ലേജിൽ പുരോഗമിക്കുന്നു. പദ്ധതി എത്രപേരെയാണ് ബാധിക്കുകയെന്ന് ഭൂമി വേർതിരിക്കുന്നതോടെ കൃത്യമായി മനസിലാക്കാനാവും. കല്ലിടൽ മൂന്നുമാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: