കൊച്ചി ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പിന്മാറണമെന്ന ആവശ്യമുന്നയിച്ച് യാക്കോബായ സഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്. നിയമപരമായി അനുമതിയില്ലാത്ത കാര്യം ആവശ്യപ്പെട്ടതിന് അഭിഭാഷകനെ ജസ്റ്റിസ് തന്നെ താക്കീത് ചെയ്തു.
യാക്കോബായ സഭയ്ക്ക് വേണ്ടി ഹാജരായ അഡ്വ. മാത്യുസ് നെടുമ്പാറയാണ് ചൊവ്വാഴ്ച കേസ് പരിഗണിക്കവേ വിചിത്ര വാദം ഉയര്‍ത്തിയത്. നിയമപരമായി അനുവാദമില്ലാത്ത വാദങ്ങളില്‍ നടത്തിയാല്‍ മാതൂയ്സ് നെടുമ്പാറയ്ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് രാമചന്ദ്രന് തുറന്നടിച്ചു.
കേസ് വീണ്ടും നവമ്പര്‍ 24ലേക്ക് മാറ്റിവെച്ചു. പള്ളിയില്‍ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പരിഗണിക്കുന്നത്. പള്ളിത്തര്‍ക്കം സംബന്ധിച്ച സൂപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സര്‍്ക്കാരിന് ബാധ്യതയുണ്ടെന്നും ഇരുസഭകളും കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ നിലപാട്.
ജഡ്ജിമാരെ കേസില്‍ നിന്നും ഭയപ്പെടുത്തി അകറ്റിനിര്‍ത്തുന്ന തന്ത്രം ചിലര്‍ പയറ്റുന്നുണ്ടെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നേത്തൈ സൂചിപ്പിച്ച്ിരുന്നു. എന്നാല്‍ ഈ കേസില്‍ താന്‍ പിന്മാറില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന് അഭിപ്രായപ്പെട്ടിരുന്നു. അതിനിടയിലാണ് ജസ്റ്റിസിനെ കേസില്‍ നിന്നും പിന്തിരിപ്പിക്കാന് യാക്കോബായ അഭിഭാഷകന്റെ ഭാഗത്ത് നിന്നും വീണ്ടും ചൊവ്വാഴ്ച ശ്രമം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: