തിരുവനന്തപുരം: കുപ്രസിദ്ധ ക്രിമിനലും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പ് താനല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെയും സുകുമാരക്കുറുപ്പിന്റെയും ചിത്രങ്ങള്‍ ഉള്ള ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന് ട്രോള്‍ പോസ്റ്റ് പങ്കുവച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. . ”ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് ” എന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
1984 ലെ ചാക്കോ വധക്കേസ് പ്രതി സുകുമാര കുറുപ്പിന്റെ ജീവിതത്തെ അടിസ്ഥനമാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്മാന് പ്രധാനവേഷത്തിലെത്തിയ ‘കുറുപ്പ്’ എന്ന സിനിമ കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് സുകുമാര കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായത്. മന്ത്രി ശിവന്‍കുട്ടിയും സുകുമാരക്കുറുപ്പുമായുള്ള രൂപസാദൃശ്യം വെച്ച് നിരവധി ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പിറന്നിരുന്നു. ഇതിന് മറുപടിയാണ് ഇപ്പോള്‍ മന്ത്രി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: