തിരുവനന്തപുരം: മാസപ്പടി കൈക്കൂലി വാങ്ങാന്‍ എല്ലാ മാസവും കൃത്യമായി ബാറുകളിലും ഷാപ്പുകളിലും പോകുന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്. ഒന്നും അറിയില്ലെന്ന് കരുതേണ്ടെന്നും, ഇതേക്കുറിച്ച് വ്യക്തമായ വിവരം കൈവശമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഈ മനോഭാവവുമായി ജീവനക്കാര്‍ പോയാല്‍ എക്സൈസ് വകുപ്പിന്റെ സ്ഥിതി എന്താകും. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് ശമ്പളമുണ്ട്. ഇനി അത് കുറവാണെങ്കില്‍ സമരം ചെയ്യണം. അതിനാണല്ലോ സംഘടനയെന്നും മന്ത്രി ചോദിച്ചു. ഇത്തരക്കാര്‍ സ്വയം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ മടിക്കില്ലന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: