പാലക്കാട്: മലമ്പുഴ ആനക്കല്ലിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കുട്ടിയാനയ്ക്ക് ഏകദേശം മൂന്ന് വയസ് പ്രായമുണ്ട്. ഏമൂർ ഭഗവതി ക്ഷേത്രം പാട്ടത്തിന് നൽകിയ ഭൂമിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതി ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം.
മൂന്നാനകൾ കുട്ടിക്കൊമ്പൻ ചരിഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി. കാവല്‍ നിക്കുന്ന ആനകളെ ഇവിടെ നിന്നും മാറ്റിയശേഷം ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: