പാലക്കാട് :ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പ്രതികള്‍ തൃശൂര്‍ ഭാഗത്തേയ്ക്ക് കടന്നതായുള്ള സംശയങ്ങളെ തുടര്‍ന്നാണ് ഇത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി യോഗം ചേരുകയും എട്ട് സംഘമായി തിരിച്ച് അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്കി. പാലക്കാട് ഡിവൈഎസ്പി പി.സി. ഹരിദാസന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു ടി.എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ തൃശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണ്. തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍, നെടുമ്പാശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുള്ള സ്ഥലങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കും. കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചെറായി, പൊന്നാനി മേഖലകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
വെള്ള മാരുതി കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് ദൃക്സാക്ഷി മൊഴികള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. കാറിന്റെ ഉടമയെ കണ്ടെത്താനും ശ്രമം നടന്നു വരികയാണ്. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെ സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് അറിയിച്ചു. മുമ്പുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിരിക്കാം ഇതെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ മമ്പ്രത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരുന്നതിനിടെ സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കില്‍ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
വൈകിട്ടോടെ ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. പതിനൊന്ന് മാസം പ്രായമുള്ള രുദ്രകേശവ് ആണ് സഞ്ജിത്തിന്റെ മകന്. ഒരുവര്‍ഷംമുമ്പ് സഞ്ജിത്തിനെ കൊല്ലാന്‍ ശ്രമം നടന്നിട്ടുണ്ട്. സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: