ദുബായ്: ഐസിസിയുടെ ടി 20 ലോക ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല. പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ലോക ടീമിന്റെ നായകന്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ ആറു രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ ടീമിലിടം നേടി.
ടൂര്‍ണമെന്റിന്റെ താരമായ ഡേവിഡ് വാര്‍ണര്‍, ലെഗ് സ്പിന്നര്‍ ആദം സാമ്പ, പേസര്‍ ജോഷ് ഹെയ്സല്‍വുഡ് എന്നീ ഓസ്ട്രേലിയന്‍ താരങ്ങള്‍ ടീമിലുണ്ട്. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്ഡ്് ബോള്‍ട്ട്, ഇംഗ്ലണ്ട് വിക്കറ്റ്് കീപ്പര്‍ ജോസ് ബട്ലര്, ശ്രീലങ്കയുടെ അസലങ്ക, ഹസരങ്ക എന്നിവരും ടീമില്‍ സ്ഥാനം നേടി. പാകിസ്ഥാന് പേസര്‍ ഷഹീന് അഫ്രീദിയാണ് പന്ത്രണ്ടാമന്.
ലോക ഇലവന്: ഡേവിഡ് വാര്‍ണര്‍, ജോസ് ബട്ലര്, ബാബര്‍ അസം (ക്യാപ്റ്റന്‍), അസലങ്ക, എയ്ഡന്‍ മാര്‍ക്രം, മോയിന്‍ അലി, ഹസരങ്ക, ആദം സാമ്പ, ജോഷ് ഹെയ്സല്‍വുഡ്, ട്രെന്‍ഡ് ബോള്‍ട്ട്, നോര്‍ട്ജെ, ഷഹീന് അഫ്രീദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: