ന്യൂദല്‍ഹി: വിരമിച്ച കളിക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ മത്സരമായ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ (എല്‍എല്‍സി) കമ്മീഷണറായി മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി ചുമതലയേറ്റു. ആദ്യ എല്‍എല്‍സി അടുത്ത വര്‍ഷം ജനുവരിയില്‍ ഗള്‍ഫില്‍ നടക്കും.
ലെജന്‍ഡ്സ് ലീഗിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട്. എല്എല്സിക്ക്്് ശോഭനമായ ഭാവിയുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ലെജന്‍ഡ്സ് ലീഗില്‍ കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: