പാലക്കാട്: ആർഎസ്എസ് പ്രവർത്തകന് സഞ്ജിത്തിനെ എസ്ഡിപി ഐ കൊലയാളികള്‍ വെട്ടിയത് 30 തവണ. സഞ്ജിത്തിന്റെ മരണത്തിന് കാരണമായത് തലയിലേറ്റ ആഴത്തിലുള്ള വെട്ടാണെന്നും പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയില്‍ മാത്രം ആറ് വെട്ടുകളുണ്ട്. മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ തിങ്കളാഴ്ച ജനം നോക്കിനില്‍ക്കെ പട്ടാപ്പകലാണ് വെട്ടിക്കൊലപ്പെടുത്തിയത്. വിജനമായ സ്ഥലത്ത് ആദ്യം ബൈക്ക് അക്രമികള്‍ തടഞ്ഞു നിര്‍ത്തി. പിന്നീട് ബൈക്കിൽ നിന്ന് സഞ്ജുവിനെ വലിച്ചു പുറത്തിട്ട ശേഷം ഭാര്യയുടെ മുന്നിൽ വച്ച് വെട്ടി.
കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ യാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് ആരോപിച്ചു. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പത്ത് ദിവസത്തിനകം കേരളത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാർ പ്രവർത്തകനാണ് സഞ്ജിത്ത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: