കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ നീക്കം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പ്രസിദ്ധീകരിച്ച വിജ്ഞാപനം ചട്ട വിരുദ്ധവും നിയമനം നല്കാന് ഉദ്ദേശിക്കുന്ന വ്യക്തിയെ മുന്‍കൂട്ടി കണ്ടുകൊണ്ടുമാണെന്ന് ആക്ഷേപം.
യുജിസി നിബന്ധന പ്രകാരമാണ് ഗവര്‍ണര്‍, വിസിയെ കണ്ടെത്താനുള്ള കമ്മിറ്റിയില്‍ കീഴ്വഴക്കത്തിന് വ്യത്യസ്തമായി ഗവര്‍ണറുടെ പ്രതിനിധിയായി ഗവണ്മെന്റ് സെക്രട്ടറിയെ ഒഴിവാക്കി പ്ലാനിങ് ബോര്‍ഡ് ചെയര്‍മാനെ ഉള്‍പ്പെടുത്തിയതും അദ്ദേഹത്തെ കമ്മിറ്റിയുടെ കണ്‍വീനറായി നിയമിച്ചതും. സെര്‍ച്ച് കമ്മിറ്റിക്ക് നേരിട്ടോ, സെര്‍ച്ച് കമ്മിറ്റിക്ക് വേണ്ടി എന്ന പേരില്‍ സര്‍വ്വകലാശാലയ്ക്കോ മാത്രമേ പരസ്യം ചെയ്യാന്‍ അധികാരമുളളൂവെന്നിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടേതായി വിഞ്ജാപനം ഇറക്കിയിരിക്കുന്നത്.
വിസി സ്ഥാനത്തിനുള്ള പേരുകള്‍ ശുപാര്‍ശ ചെയ്യുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച വിജ്ഞാപനം, സേര്‍ച്ച് കമ്മിറ്റി അംഗമല്ലാത്ത ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്നത് നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നതിന് സൂചനയാണ് എന്നാണ് ആരോപണം. അപേക്ഷകള്‍ സര്‍വ്വകലാശാലയില്‍ എത്താതെ നേരിട്ട് വിദ്യാഭ്യാസ സെക്രട്ടറിയുടെ അടുക്കല്‍ എത്തും. ഇതുവഴി അപേക്ഷകരെ മുന്‍കൂട്ടി ഭരണകൂടത്തിന് നേതൃത്വം നല്കുന്ന സിപിഎം നേതൃത്വത്തിന് അറിയാനുളള നീക്കമാണെന്നും ആരോപണം ഉണ്ട്.
വിസിയായി നിയമിതനാകുന്ന വ്യക്തിക്ക് 60 വയസ്സ് പൂര്‍ത്തിയാകരുതെന്ന് യൂണിവേഴ്സിറ്റി ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കെ, ആക്ടിലെ വകുപ്പിന് കടകവിരുദ്ധമായി വിജ്ഞാപന തീയതിയില്‍ 60 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ലെന്ന് വിജ്ഞാപനം ചെയ്തതും വിവാദമായിട്ടുണ്ട്. തൊട്ടടുത്ത ദിവസം റിട്ടേര്‍ഡ് ചെയ്യുന്നവരും പാര്‍ട്ടി മുന്‍കൂട്ടി കണ്ടുവെച്ച വ്യക്തിയെ വിസി സ്ഥാനത്തേക്ക് നിയമിക്കാനുളള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
60 വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞ ഒരു വ്യക്തിയെ ഉന്നം വെച്ചു കൊണ്ട് ചട്ടവിരുദ്ധമായി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും യൂണിവേഴ്സിറ്റി നിയമപ്രകാരം പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: