പാരീസ്: കിലിയന്‍ എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സ്് അടുത്ത വര്‍ഷത്തെ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. എംബാപ്പെ നേടിയ നാലു ഗോളുകളുടെ പിന്‍ബലത്തില്‍ ഫ്രാന്‍സ് ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് കസാക്സ്ഥാനെ തോല്‍പ്പിച്ചു. എസ്റ്റോണിയയെ മറികടന്ന് ബെല്‍ജിയവും ലോകകപ്പിന് ടിക്കറ്റ് എടുത്തു.
യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ഗ്രൂപ്പ് ഡിയില്‍ കസാക്സ്ഥാനെതിരെ ഫ്രാന്‍സിന്റെ ഗോളടി തുടങ്ങിയത് എംബാപ്പെയാണ്. ആറാം മിനിറ്റില്‍ ആദ്യ ഗോള്‍. ആറു മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍. മുപ്പത്തിരണ്ടാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി ഹാട്രിക്ക് തികച്ചു. മത്സരത്തിലെ അവസാന ഗോളും എംബാപ്പെയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുള്ളപ്പോഴാണ് എംബാപ്പെ തന്റെ നാലാം ഗോള്‍ അടിച്ചത്. ഫോണ്ടയിനു ശേഷം ഒരു മത്സരത്തില്‍ നാലു ഗോള്‍ നേടുന്ന ആദ്യ ഫ്രഞ്ച് താരമാണ് എംബാപ്പെ. 1958 ലെ ലോകകപ്പിലാണ് ഫോണ്ടയിന്‍ നാലു ഗോളുകള്‍ നേടിയത്.
കരീം ബെന്‍സേമ രണ്ട് ഗോള്‍ നേടി. റാബിയോട്ടും ഗ്രീസ്മാനും ഓരോ തവണ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഫ്രാന്‍സ്് ഏഴു മത്സരങ്ങളില്‍ പതിനഞ്ച്് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. എസ്റ്റോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് തോല്‍പ്പിച്ചാണ് ബെല്‍ജിയം ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. ഈ വിജയത്തോടെ ബെല്‍ജിയം ഗ്രൂപ്പ് ഇ യില്‍ ഏഴു മത്സരങ്ങളില്‍ 19 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ വെയ്ല്‍സ് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ബെലോറസിനെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് ജി യില്‍ ശക്തരായ നെതര്‍ലന്‍ഡ്സിനെ മോണ്ടിനെഗ്രോ സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മത്സരം സമനിലയായെങ്കിലും നെതര്‍ലന്‍ഡ്സ് ഒമ്പത് മത്സരങ്ങളില്‍ 20 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. തുര്‍ക്കി എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറെ കീഴടക്കി. നോര്‍വെയും ലാത്വിയയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പ് ഡി യില്‍ ഫിന്‍ലന്‍ഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബോസ്നിയ ഹെര്‍സഗോവിനയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ ഏഴു മത്സരങ്ങളില്‍ 11 പോയിന്റുമായി ഫിന്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: