തിരുവനന്തപുരം: ഇലക്ട്രോണിക്സ് ഐടി രംഗത്ത് എട്ട് ലക്ഷം അവസരങ്ങളാണ് രാജ്യത്ത് പുതുതായി തുറക്കപ്പെട്ടതെന്നും ഇത് പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയണമെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ വരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കൊവിഡ് അനന്തര കാലത്ത് രാജ്യത്ത് കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍ രൂപപ്പെടുകയാണ്. ചൈനയെ ചുറ്റിപറ്റി നിന്നിരുന്ന കമ്പനികള്‍ ഇന്ത്യ, വിയറ്റ്നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണ്. ഇത് ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും സാധ്യത പ്രയോജനപ്പെടുത്തണം. വളര്‍ച്ച, നിക്ഷേപ സൗഹൃദം, വൈദഗ്ദ്ധ്യം എന്നിവ സംസ്ഥാനങ്ങള്‍ വികസിപ്പിച്ചാല്‍ കൂടുതല്‍ അവസരങ്ങള്‍ തേടിവരും. ഇത്തരം തൊഴില്‍ സാധ്യതകള്‍ ഇവിടെ എത്തിയില്ലെങ്കില്‍ കൊറിയ, ജപ്പാന്, വിയറ്റ്നാം എന്നി രാജ്യങ്ങളിലേക്ക് പോകും. അത് രാജ്യത്തിന് ഗുണകരകമാകില്ല. ഇത് ഉള്‍കൊണ്ടു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുറത്തുള്ളവരുടെ കാഴ്ച്ചപാട് കേരളം നിക്ഷേപ സൗഹൃദമല്ലെന്നതാണ്.
സൗത്ത് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടിനേയും കര്‍ണാടകയേയുമാണ് തെരഞ്ഞെടുക്കുന്നത്. അതേസമയം എന്‍ജീയറിങ്, ഐടി വിഭാഗങ്ങളില്‍ മികവു പുലര്‍ത്തുന്നവര്‍ കൂടുതല്‍ കേരളത്തിലാണുള്ളത്. എന്നാല്‍ അവര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടാന്‍ നിര്‍ബന്ധിതമാകുകയാണ്. കാഴ്ച്ചപാടിന്റെ പേരിലാണ് നിക്ഷേപകര്‍ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സി ഡാക്കിന്റെ ടെക്നോപാര്‍ക്ക് കാമ്പസില്‍ സൈബര്‍ സെക്യൂരിറ്റി ആര് ആന്‍ഡ് ഡി ലാബും സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററും രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. സി ഡാക്ക് ക്രമീകരിച്ച ഉല്‍പ്പന്ന ഡെമോകള്‍ സന്ദര്‍ശിക്കുകയും ശാസ്ത്രജ്ഞരുമായി സംവദിക്കുകയും ചെയ്തു. സി ഡാക്ക് തിരുവനന്തപുരത്ത് ഗവേഷണം നടത്തി വികസിപ്പിച്ച, സുരക്ഷാ, ഫോറന്‍സിക് മേഖലകളില്‍ വന്‍ പ്രാധാന്യമുള്ള ഡിജിറ്റല്‍ ഫോറന്‍സിക് കിയോസ്ക്, അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ എന്നീ രണ്ട് ഉല്‍പ്പന്നങ്ങളും കേന്ദ്ര മന്ത്രി പുറത്തിറക്കി.
അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ അഥവ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് വെള്ളത്തിനടിയിലെ നിരീക്ഷണം, നാവിഗേഷന്‍, പരിശോധന തുടങ്ങിയ വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി ക്യാമറകള്‍, മാനിപ്പുലേറ്ററുകള്‍, ലൈറ്റുകള്‍, വിവിധ സെന്‍സറുകള്‍ എന്നിങ്ങനെ ഒന്നിലധികം പേലോഡുകള്‍ വഹിക്കുന്നു. കൂടാതെ ദേശീയ സുരക്ഷയെ സഹായിക്കാനും ഇതിന് കഴിയും.
രാജീവ് ചന്ദ്രശേഖര്‍ കഴക്കൂട്ടത്തുള്ള നാഷണല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വിമന്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായും ഉദ്യോഗസ്ഥരുമായും സംവദിച്ചു. എന്‍എസ്ടിഐയിലെ സംരംഭക സെല്ലിനെ അഭിനന്ദിച്ച മന്ത്രി, അവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ തങ്ങളുടെ ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് കഴിവുണ്ടെന്നും അവരെ മികവുറ്റതാക്കുന്നതിന് എന്‍ എസ ടി ഐ ഉത്തേജകമാകണമെന്നും കേന്ദ്ര മന്ത്രി നിര്‍ദേശിച്ചു.
ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രിക്ക് ഭരണസമിതിയംഗം കുമ്മനം രാജശേഖരന് ഉപഹാരം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: