കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യ യോഗത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വനിതാ മാധ്യമ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്ക് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. വനിത മാധ്യമ പ്രവര്‍ത്തയ്ക്കു നേരേ രൂക്ഷമായ അസഭ്യ വര്ഷവമുണ്ടായി. മുന്‍ ഡി സി സി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ കൂടുതലും ടി സിദ്ധിഖിന്റെ അനുയായികളായിരുന്നു.
കോഴിക്കോട് കല്ലായി റോഡിലുള്ള ഒരു സ്വകാര്യ ഹോട്ടലിലാണ് കോഴിക്കോട് എ ഗ്രൂപ്പിലെ നേതാക്കളുടെ രഹസ്യ യോഗം ചേര്‍ന്നത്. നെഹ്റു അനുസ്മരണ യോഗം എന്നെഴുതിയ മിനുട്സില്‍ 21 ആളുകള്‍ പങ്കെടുത്തതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കെ സി അബുവിനെ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല. ഇത് റിപ്പോര്‍ട്ട് ചെയ്യനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് നേതാക്കള്‍ കയ്യേറ്റം ചെയ്തത്. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ആയ സാജന് നേരെയാണ് ആദ്യം അക്രമം ഉണ്ടായത്. സാജന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. അതിനു ശേഷം എത്തിയ ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം ഉണ്ടായി.
ഇങ്ങനെ ഒരു യോഗത്തെകുറിച്ച് അറിവില്ലെന്നാണ് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറയുന്നത്. സംഭവത്തില്‍ പ്രവീണ്‍ കുമാര്‍ ഖേദം പ്രകടിപ്പിച്ചു. നടന്നത് ഗ്രൂപ്പ് യോഗമല്ല, നെഹ്റു വിചാര്‍ വേദി യോഗമാണ്. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും പ്രവീണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഈ യോഗത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: