ചെങ്ങന്നൂര്‍: കൊട്ടും മേളവും വരണമാല്യവും ഇല്ലാതെ ഒരു വിവാഹം, വധു നമ്മുടെ കൊച്ചു കേരളത്തിലും വരന് അങ്ങ് ന്യൂസിലാന്റിലും.ന്യൂസിലാന്റില്‍ ജോലി നോക്കുന്ന, ഷൊര്‍ണ്ണൂര്‍ കവളപ്പാറ ഉത്സവില്‍ റിട്ട.കാനറബാങ്ക് ഉദ്യോഗസ്ഥന് രാജവത്സലന്റെയും ഉഷയുടെയും മകല്‍ വൈശാഖും ചെങ്ങന്നൂര്‍ കാരയ്ക്കാട് കോട്ട അമ്പാടിയില്‍ ലക്ഷ്മണന് നായരുടെയും എം.ജെ ശ്രീലതയുടെയും മകള്‍ ഡോ ലിനുലക്ഷ്മിയും തമ്മിലാണ് അസാധാരണ വിവാഹം നടന്നത്.
കഴിഞ്ഞ മാര്‍ച്ച് 20ന് ആയിരുന്ന ഇവരുടെ വിവാഹ നിശ്ചയം. ഇതിന് ശേഷം ജോലി സംബന്ധമായി വൈശാഖിന് തിരിച്ച് ന്യൂസിലാന്റിലേക്ക് പോകേണ്ടി വന്നു. പിന്നീടുണ്ടായ കോവിഡ് യാത്രവിലക്ക് മൂലം നിശ്ചയിച്ച സമയത്ത് വരന് നാട്ടിലെത്താന്‍ സാധിച്ചില്ല. ഇതിനാല്‍ വധുവിന്റെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഓണ്‍ലൈനിലൂടെ വിവാഹത്തിന് അനുമതി നല്കി.
ആലപ്പുഴ ജില്ല റജിസ്ട്രാര്‍ അജിത്ത് സാം ജോസഫ്, ചെങ്ങന്നൂര്‍ സഭ് റജിസ്ട്രാര്‍ ഇന്‍ചാര്‍ജ്ജ് സുരേഷ് കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കി. വിവാഹ രജിസറ്ററില്‍ വധു ലിനുവും വരനുവേണ്ടി പിതാവ് രാജവത്സലനും ഒപ്പു വച്ചു. ഇതിന് ന്യൂസിലാന്റ് എംബസിയുടെ സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു. ന്യൂസിലാന്റില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ പ്രൊസസിങ് എന്‍ജിനീയറാണ് വൈശാഖ്, പാലാരിവട്ടം റിനൈമെഡിസിറ്റിയില്‍ ക്ലിനിക്കല്‍ ഫാര്സിസ്റ്റാണ് ഡോ.ലിനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: