ന്യൂദല്‍ഹി: റഫേല്‍ ഇടപാടില്‍ ഇടനിലക്കാരന് 2007 മുതല്‍ 2012 വരെ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന ഫ്രാന്‍സിലെ വാര്‍ത്താപോര്‍ട്ടലായ മീഡിയാപാര്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ ഉത്തരം പറയേണ്ടത് രാഹുല്‍ ഗാന്ധിയാണെന്ന് ബിജെപി വക്താവ്.
ഇടനിലക്കാരന് കൈക്കൂലി നല്‍കിയെന്ന് പറയുന്നത് 2007 മുതല്‍ 2012 വരെയുള്ള കാലത്താണ്. ഈ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. 2014ന് മുമ്പുള്ള അഴിമതിക്ക് ഈ സര്‍ക്കാര്‍ ഉത്തരം പറയേണ്ട കാര്യമില്ലെന്നും വക്താവ് സംബിത് പത്ര തിരിച്ചടിച്ചു. ഇപ്പോള്‍ ഈ സര്‍ക്കാര്‍ അഴിമതി മൂടിവെച്ചുവെന്ന് വരുത്തിതീര്‍ക്കാനാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ശ്രമം. – സംബിത് പത്ര പറഞ്ഞു.
ഐഎന്‍എസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) എന്നാല്‍ ഐ നീഡ് കമ്മീഷന് (എനിക്ക് കമ്മീഷന് വേണം) എന്നാണര്‍ത്ഥം. രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര, റോബര്‍ട്ട് വധേര എന്നിവരെല്ലാം എനിക്ക് കമ്മീഷന് വേണമെന്ന് പറയുന്നവരാണ്. -സംബിത് പത്ര ചൂണ്ടിക്കാട്ടി.
‘ഇറ്റലിയില്‍ നിന്നും രാഹുല്‍ ഗാന്ധി പറയട്ടെ. ഇത്രയും വര്‍ഷങ്ങള്‍ എന്തിനാണ് റഫേലിനെക്കുറിച്ച് താങ്കളും താങ്കളുടെ പാര്‍ട്ടിയും നുണ പ്രചരിപ്പിച്ചു? ഇപ്പോള്‍ ഫ്രാന്‍സിലെ മീഡിയ പാര്‍ട്ട് തുറന്ന് കാണിച്ചത് രാഹുല്‍ ഗാന്ധിയുടെ സ്വന്തം സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2007 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലാണ് കമ്മീഷന് നല്കപ്പെട്ടത്. ഇപ്പോള്‍ ഇതില്‍ ഇടനിലക്കാരനായ ഒരാളുടെ പേരും പൊന്തുവന്നിരിക്കുന്നു,’ -സംബിത് പത്ര പറഞ്ഞു.
റഫേല്‍ അഴിമതിയില്‍ മോദിസര്‍ക്കാരും സിബി ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അഴിമതി മൂടിവെയ്ക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആരോപിച്ചത്. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്ക്കാന് ഫ്രാന്‍സിലെ വിമാന നിര്‍മ്മാതാക്കളായ ഡസോള്‍ട്ട് 650 മില്യണ്‍ യുഎസ് ഡോളര്‍ ഇടനിലക്കാരന് കമ്മീഷന് നല്‍കിയെന്നാണ് മീഡിയാ പാര്‍ട്ട് എന്ന ഫ്രഞ്ച് വാര്‍ത്ത പോര്‍ട്ടല്‍ പുറത്തുവി്ട്ട വിവരം. ഈ കമ്മീഷന് നല്‍കിയത് 2007 മുതല്‍ 2012 വരെയാണെന്നും പറയുന്നു. സുഷേന്‍ ഗുപ്ത എന്നൊരാള്‍ക്കാണ് രഹസ്യമായി കമ്മീഷന് നല്‍കിയതെന്നും മീഡിയാപാര്‍ട്ട് പറയുന്നു.
റഫാല്‍ ഇടപാടില്‍ കരാറിന്റെ 40 ശതമാനം വരെ കമ്മീഷന് നല്‍കാമെന്ന ഒരു വ്യവസ്ഥയുണ്ട്. കമ്മിഷന് യുദ്ധവിമാനങ്ങള്‍ കൈമാറുമ്പോള്‍ നല്‍കാമെന്നാണ് ആ വവ്യസ്ഥ. ഇപ്പോള്‍ ചോര്‍ (കള്ളന്) തന്നെ ചൗകിദാറിനെ (വാച്ച്മാന്) കുറ്റപ്പെടുത്തുകയാണെന്നും സംബിത് പത്ര പറഞ്ഞു.
നെഹ്രു സര്‍ക്കാരിന് ശേഷം നമ്മള് പല അഴിമതിയും കണ്ടു- ജീപ്പ് അഴിമതി, ബോഫോഴ്സ് അഴിമതി, വിവി ഐപി ആഗസ്ത വെസ്റ്റ്ലാന്റ് അഴിമിതി എന്നിങ്ങനെ. ഓരോ യുപിഎ സര്‍ക്കാര്‍ കരാറിന് പിന്നിലുള്ള മറ്റൊരു അഴിമതി കരാറും ഉണ്ടായിരുന്നു- സംബിത് പത്ര പറയുന്നു.
ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരുകള്‍ തമ്മിലാണ് കരാര്‍. മാത്രമല്ല, റഫാല്‍ ജെറ്റുകള്‍ കൈമാറുന്നതിന് നമ്മള് സാക്ഷ്യം വഹിക്കുകയും ചെയ്തു- സംബിത് പത്ര ചൂണ്ടിക്കാട്ടി.
ഈ കമ്മീഷനെക്കുറിച്ച് സിബി ഐ അന്വേഷിച്ചിരുന്നോ എന്ന കാര്യം എനിക്കറിയില്ല. സിബി ഐ സു,ന്േ ഗുപ്ത എന്ന ഇടനിലക്കാരനെക്കുറിച്ച് അന്വേഷണം നടത്തിയോ എന്നും അറിയില്ല. പക്ഷെ 2019-2020 കാലത്തിന് ശേഷം സുഷേന്‍ ഗുപ്ത ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇനി ഗാന്ധിമാരാന് അന്വേഷിക്കപ്പെടണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം.- സംബിത് പത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: