ഭോപ്പാല്‍: കമല നെഹ്റു ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നാലു കുഞ്ഞുങ്ങള്‍ മരിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം ഉണ്ടായത്. സംഭവസമയത്ത് 40ഓളം കുട്ടികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇതില്‍ 36 കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പറയപ്പെടുന്നത്.
ഐസിയു പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ മൂന്നാം നിലയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സിന്റെ പത്തോളം യൂണിറ്റിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ആരോഗ്യമന്ത്രി സ്ഥലത്തെത്തുകയും വേണ്ട നടപടികള്‍ സ്ഥീകരിക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്ന സമയത്ത് ആശുപത്രിയില്‍ കനത്ത ഇരുട്ടായിരുന്നു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തുകയും, മരിച്ച കുട്ടികളുടെ രക്ഷിതാക്കാള്‍ക്ക് 4ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുട്ടികളെ കാണാത്തതില്‍ വിഷമിച്ച് രക്ഷിതാക്കള്‍ അശുപത്രിയില്‍ പരക്കം പായുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തീ പടര്‍ന്ന ഉടന്‍ മുറികളില്‍ എല്ലാം പുക നിറഞ്ഞികുന്നു.ഒ ന്നും തന്നെ കാണാന്‍ സാധിക്കുന്നില്ലായിരുന്നു.
കമല നെഹ്റു ആശുപത്രി ഭോപ്പാലിലെ മികച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് വിഷ്ണു ദത്ത് ശര്‍മ്മ സംഭവത്തില്‍ അനുശോചിച്ചു. പരിക്ക് പറ്റിയ കുട്ടികള്‍ ഉടന്‍ സുഖമാകട്ടെയെന്ന് അദേഹം പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: