കവനമന്ദിരം പങ്കജാക്ഷന്
അഷ്ടാദശപുരാണത്താല്‍
വ്യാസന് ചൊന്നതു രണ്ടുതാന്‍
പരോപകാരമേ പുണ്യം
പാപമേ പരപീഡനം
താമസപുരാണങ്ങള്‍
തമോഗുണപ്രാധാനങ്ങളായ പുരാണങ്ങള്‍- ശൈവം, ലൈംഗം, കാന്തം, മാത്സ്യം, കൗര്‍മ്മം, ആഗ്നേയം.
ഭാഗവതം (പത്മപുരാണത്തില്‍)
പുരാണേഷു ച സര്‍വേഷു
ശ്രീമദ് ഭാഗവതം പരം
യത്രപ്രതിപദം വിഷ്ണുര്
ഗീയതേ ബഹുധര്ഷിഭിഃ
സര്‍വ്വ പുരാണങ്ങളിലും വെച്ച് ഭാഗവതമാണ് ഉത്തമമായിട്ടുള്ളത്. അതില്‍ ഓരോ പദത്തിലും വിഷ്ണു വിലസുന്നു. അത് മഹാബുദ്ധികള്‍ പാടിനടക്കുന്നു.
അര്‍ത്ഥോƒയം ബ്രഹ്മസൂത്രാണാം
ഭാരതാര്ത്ഥവിനിര്ണയഃ
ഗായത്രീ ഭാഷ്യരൂപോƒസൗ
വേദാര്‍ത്ഥ പരിബൃംഹിതഃ
അതില്‍ ബ്രഹ്മസൂത്രങ്ങളുടെ സാരമുണ്ട്. അത് ഗായത്രിയുടെ, വേദത്തിന്റെ, അഥവാ ഓംകാരത്തിന്റെ ഭാഷ്യരൂപമുള്ക്കൊള്ളുന്നു. അതില്‍ വേദസാരം നിറഞ്ഞുനില്ക്കുന്നു.
പുരാണാനാം സാരരൂപഃ
സാക്ഷാദ്ഭഗവതോദിതഃ
ദ്വാദശസ്കന്ധസംയുക്തഃ
ശതവിച്ഛേദസംയുതഃ
ഗ്രന്ഥോƒഷ്ടാദശസാഹസ്രഃ
ശ്രീമദ് ഭാഗവതാഭിധഃ
സാക്ഷാത് ഭഗവാനില്‍നിന്നു തന്നെ വിനിര്‍ഗ്ഗമിച്ച പുരാണങ്ങളുടെ സാരസര്‍വ്വസ്വമാണത്. അത് 12 സ്കന്ധങ്ങളും 100 വിരാമങ്ങളും 18000 ഗ്രന്ഥങ്ങളും ശ്രീമദ് ഭാഗവതം എന്ന പേരോടുകൂടിയതുമാണ്.
മഹാപുരാണലക്ഷണങ്ങള്‍:-
- മഹാപുരാണലക്ഷണങ്ങള്‍ പത്തും തികഞ്ഞ ഏകപുരാണമാണു ഭാഗവതം. ആ ലക്ഷണങ്ങള്‍:-
- സര്‍ഗം- ഈശ്വരന് പ്രപഞ്ചരൂപത്തില്‍ പ്രതിഭാസിക്കുന്നത്.
- വിസര്‍ഗം- സൂക്ഷ്മപ്രപഞ്ചത്തിന്റെ നാനാവിധത്തിലുള്ള സ്ഥൂലപ്രപഞ്ചവിധാനത്തിലേക്കുള്ള വികാസം.
- സ്ഥാനം-ബ്രഹ്മാണ്ഡമണ്ഡലത്തെയെല്ലാം വ്യവസ്ഥാനുസാരം നിലനിര്‍ത്തുന്ന ഈശ്വരപ്രഭാവം.
- പോഷണം-ഭക്തന്മാര്ക്കുനേരേ ഭഗവാനുണ്ടാകുന്ന അനുഗ്രഹം.
- ഊതി- കര്‍മ്മങ്ങളുടെ വാസനാരൂപമായ നൂലുകൊണ്ടുള്ള കെട്ട്.
- മന്വന്തരം- മനുക്കളുടെ കാലവും സംഭവങ്ങളും.
- ഈശാനുകഥ- ഭഗവാന്റെയും ഭഗവദവതാരങ്ങളുടെയും ഉത്തമ ഭക്തന്മാരുടെയും ചരിത്രവിവരണം.
- നിരോധം- ആത്യന്തികമായ പ്രളയം. സമ്യക്കായ ഈശ്വരലയമാണിത്.
- മുക്തി- നിരോധപരമായി ദേഹാത്മഭ്രമമുപേക്ഷിച്ച് സത്യമായ പരമാത്മഭാവത്തില്‍ എത്തിച്ചേരല്‍.
- ആശ്രയം- എല്ലാ പ്രപഞ്ചവിഷയങ്ങളും സ്വരൂപങ്ങളും സ്വസ്വരൂപമായി പ്രകാശിക്കും എന്നുള്ള ആശ്രയവര്ണന
സ്കന്ധങ്ങള്‍:
- ഭക്തനായ ശിഷ്യന് (പരീക്ഷിത്ത്)
- വക്താവായ ഗുരു (ശ്രീശുകബ്രഹ്മര്‍ഷി)
- സര്‍ഗം
- വിസര്‍ഗം
- സ്ഥാനം
- പോഷണം
- ഊതി
- മന്വന്തരം
- ഈശാനുകഥ
- നിരോധം
- മുക്തി
- ആശ്രയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: