ന്യൂദല്‍ഹി: 2022ലെ ടി20 ലോകകപ്പിന് ഇന്ത്യയെ മെച്ചപ്പെടുത്താന്‍ രണ്ട് വഴികള്‍ നിര്‍ദേശിച്ച് വിവിഎസ് ലക്ഷ്മണ്. സെമികാണാതെ ഈ ലോകകപ്പില്‍ പുറത്തായതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മെച്ചപ്പെടുത്താന്‍ മാനേജ്മെന്റും കളിക്കാരും ഉപദേശകരും ആത്മപരിശോധന നടത്തുന്നതിനിടയിലാണ് വിവിഎസ് ലക്ഷ്മണ് രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
2022ല്‍ ആസ്ത്രേല്യയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇത് കൂടി കണക്കിലെടുത്താണ് ലക്ഷ്മണിന്റെ നിര്‍ദേശം. ‘സ്വിംഗ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ആസ്ത്രേല്യയുടേത്. അതുകൊണ്ട് ആസ്ത്രേല്യന്‍ പിച്ചിലെ ബൗണ്‍സിനെ മുതലാക്കാന്‍ പറ്റിയ രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍ വേണം. അവര്‍ക്ക് ഇന്നിംഗ്സിന്റെ മൂന്ന് ഘട്ടത്തിലും ബൗള്‍ ചെയ്യാനുള്ള വഴക്കവും വേണം. ‘- ഇതാണ് ലക്ഷ്മണ് മുന്നോട്ട് വെയ്ക്കുന്ന ഒരു ഉപദേശം.
“നല്ല വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നവര്‍ വേണം. അതേ സമയം ആസ്ത്രേല്യന്‍ പിച്ചില്‍ പന്ത് അധികം സ്വിംഗ് ചെയ്യില്ല. പക്ഷെ നല്ല വേഗത്തില്‍ ബൗള്‍ ചെയ്ത് ആ പിച്ചിലെ ബൗണ്‍സും പേസും മുതലാക്കാന്‍ അവര്‍ക്ക് സാധിക്കണം. അതേ സമയം ഇതിലെ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്താനുമറിയണം.” – ലക്ഷ്മണ് പറയുന്നു.
“അതുപോലെ നന്നായി ബൗള്‍ ചെയ്യാനറിയുന്ന ഒരു ബാറ്റ്സ്മാനും വേണം. ഇത് ക്യാപ്റ്റന്‍ ബൗളര്‍മാരെ നല്ലതുപോലെ റൊട്ടേറ്റ് ചെയ്യാന്‍ അവസരം നല്‍കും. ആറാമത്തെയോ ഏഴാമത്തെയോ ബൗളിംഗ് ഓപ്ഷന് തെരഞ്ഞെടുക്കേണ്ടി വരുന്ന ഘട്ടത്തില്‍ ക്യാപ്റ്റന്‍ സമ്മര്‍ദ്ദത്തിലാകാന്‍ പാടില്ല. ഒന്നോ രണ്ടോ ഓവര്‍ എറിയാന്‍ കഴിയുന്ന നല്ല ബാറ്റ്സ്മാന്മാര് വേണം. ഇത് ആസ്ത്രേല്യയിലെ ലോകകപ്പില്‍ നിര്‍ണ്ണായകമാണ്”.- ലക്ഷ്മണ് പറഞ്ഞു. ബാറ്റ്സ്മാനും ബൗളറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കിനെക്കുറിച്ച് ലക്ഷ്മണ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: