ന്യൂദല്‍ഹി : ഛത്തീസ്ഗഢില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സുക്മ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 3:45 ഓടെയാണ് അപകടം. മരെയ്ഗുഡ പോലീസ് സ്റ്റേഷന് പരിധിയിലെ ലിംഗാപള്ളി സിആര്‍പിഎഫ് ക്യാമ്പിലാണ് വെടിവെപ്പുണ്ടായത്.
റീതേഷ് രഞ്ജന്‍ എന്ന ജവാന് തന്റെ എകെ 47 തോക്കില്‍ നിന്നും സഹ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ഉടന്‍ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും നാല് പേര്‍ക്ക് മരണം സംഭവിക്കുകയായിരുന്നു.
രാജ്മണി കുമാര്‍ യാദവ്. രാജിബ് മോണ്ടാല്‍, ധന്‍ജി, ധര്‍മ്മേന്ദ്ര കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് റായ്പൂര്‍ ഐജി സുന്ദര്‍ രാജ് പി. അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് സിആര്‍പിഎഫ് ജവാന്മാരെ ചികിത്സയ്ക്കായി വിമാനമാര്‍ഗം റായ്പൂരിലേക്ക് മറ്റും.
സംഭവത്തില്‍ സിആര്‍പിഎഫ് അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവെപ്പിന് കാരണം എന്താണെന്ന് വ്യക്തമല്ല. റീതേഷ് രഞ്ജനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: