കാബൂള്‍: സ്വന്തമായി വ്യോമസേനയെ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് താലീബാന്. വിമാനങ്ങള്‍ പറത്താന്‍ ജനകീയ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അഫ്ഗാനിസ്ഥാന് എയര്‍ഫോഴ്സിലെ പൈലറ്റുകളെ ഉള്‍പ്പെടുത്തുമെന്നും താലീബാന് വക്താവ് പറഞ്ഞു. വ്യോമസേനയ്ക്കാവശ്യമായ സാധനങ്ങള്‍ സ്വയം നിര്‍മ്മിക്കുമെന്നും വക്താവ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന് എയര്‍ഫോഴ്സിന്റെ ഭാഗമായിരുന്ന സൈനികര്‍ അമേരിക്കയുടെ വിദഗ്ധ പരിശീലനം ലഭിച്ചവരാണ്. എന്നാല്‍ താലീബാന് അധിനിവേശത്തോടെ ഇവരില്‍ നല്ലൊരു ഭാഗവും രാജ്യം വിട്ടു. മാത്രമല്ല അമേരിക്ക അഫ്ഗാനിസ്ഥാന് സമ്മാനിച്ച യുദ്ധ വിമാനങ്ങള്‍ ഏറെക്കുറെ എല്ലാം ഉപയോഗ ശ്യൂന്യമാക്കിയ ശേഷമാണ് അമേരിക്കന്‍ സൈന്യം കാബൂള്‍ വിട്ടത്.
ശാസ്ത്ര പരമായും സാങ്കേതികമായും പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും നിലവില്‍ രാജ്യത്തില്ല. മരണ ഭയത്താല്‍ അവര്‍ രാജ്യം വിട്ടുപോയിരുന്നു. അതിനാല്‍ തന്നെ സ്വന്തമായി എല്ലാം നിര്‍മ്മിക്കുമെന്ന താലീബാന്റെ പ്രഖ്യാപനം തമാശയായാണ് ലോകമാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്.
അഫ്ഗാനെ തങ്ങളുടെ വരുതിയ്ക്ക് നിര്‍ത്താന്‍ താലീബാനെ ചൈന സഹായിക്കുമെന്നത് ഉറപ്പാണ്. നിലവില്‍ പാകിസ്ഥാനെ സഹായിക്കുന്ന രീതിയില്‍ സാമ്പത്തികമായും സാങ്കേതികമായുംസഹായിച്ച് അവരെ ആജ്ഞാനുവര്‍ത്തികളാക്കി നിര്‍ത്തേണ്ടത് ചൈനയുടെ ആവശ്യം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: