ക്രിസ്മസ്- ന്യൂ ഇയര്‍ പ്രമാണിച്ച് കേക്ക് മിക്സിംഗ് ഇവന്റ് സംഘടിപ്പിച്ച് യുഡിഎസ് ഗ്രൂപ്പ്. പുതുവത്സര സീസണ് പ്രമാണിച്ച് എല്ലാകൊല്ലവും ആഘോഷപൂര്‍വം നടത്താറുള്ള കേക്ക് മിക്സിംഗ് ഇക്കൊല്ലവും സംഘടിപ്പിച്ചത്. 300 കിലോയോളം വരുന്ന കേക്കാണ് ക്രിസ്മസ് പ്രമാണിച്ച് തങ്ങളുടെ കസ്റ്റമേഴ്സിനായി യുഡിഎസ് ഒരുക്കുന്നത്.
കോവളത്തെ ഹോട്ടലില്‍ നടന്ന കേക്ക് മിക്സിങ്ങില്‍ വിവിധ വിനോദ സഞ്ചാര ഗ്രൂപ്പുകളുടെ പ്രതിനിധികളും സ്റ്റാഫുകളും പങ്കാളികളായി. ഡ്രൈ ഫ്രൂട്ടുകളും പഴങ്ങളും റെഡ്വൈനും ഉള്‍പ്പെടെ വിപുലമായ റെസിപ്പിയിലാണ് കേക്ക് ഒരുങ്ങുന്നത്. കോവളത്തെ ഹോട്ടലിന്റെ ലോബിയില്‍ ഒരുക്കിയ ചടങ്ങില്‍ സ്ഥാപനത്തിലെ ജീവനക്കാരും അതിഥികളും ക്യാപ്പും ഗ്ലൗസും ധരിച്ച് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: