തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കണമെന്നാവശ്യപെട്ട് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് അനുകൂലമായ നിലപാടാണ് പ്രതീക്ഷിച്ചത്. പക്ഷേ സംസ്ഥാന സര്‍ക്കാരിനും ധനമന്ത്രിക്കും നികുതി കുറയ്ക്കില്ലെന്ന വാശിയാണ്. കേന്ദ്രം കുറച്ചത് കുറവാണ്, എങ്കില്‍പ്പോലും അവരതു ചെയ്തുവെന്നും കെ.സുധാകരന് കണ്ണൂരില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയം മാറ്റി വച്ച് എല്ലാ സംസ്ഥാനങ്ങളും ഇന്ധനവില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ തന്നെ നികുതി കുറച്ചിരുന്നു. സമാന മാതൃക പിന്തുടര്ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും നികുതി കുറയ്ക്കുമെന്ന് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: