ബെയ്ജിങ്: ലോകത്തെ ആകെ പകര്‍ച്ചവ്യാധിയില്‍ അകപ്പെടാന്‍ കാരണമായ ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തക അത്യാസന്ന നിലയില്‍. കോവിഡ് വിവരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായി തടവില്‍ അടക്കപ്പെട്ട 38കാരിയായ മാധ്യമപ്രവര്‍ത്തകയും മുന്‍ അഭിഭാഷകയുമായ ഷാങ് ഷാന്റെ ആരോഗ്യനില ഗുരുതരമാണെന്നും മരണത്തോട് അടുക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
2020 മെയ് മാസത്തില്‍ ഷാങ് ഷാനെ ചൈനീസ് സര്‍ക്കാര്‍ തടവിലാക്കിയത്. ഡിസംബറില്‍ 4 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു, ‘കലഹമുണ്ടാക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യുക’ എന്ന കുറ്റമാണ് ചൈനീസ് അധികാരികള്‍ അവര്‍ക്കെതിരെ ചുമത്തിയത്. പ്രതിഷേധക്കാരെയും പ്രവര്‍ത്തകരെയും നിശ്ശബ്ദരാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഒരു സാധാരണ രീതിയാണ് ഈ കുറ്റം. അന്യായയമായ തടവിലാക്കിയതില്‍ പ്രതിഷേധിച്ച് ഷാങ് ഷാന്‍ നിരാഹാര സമരത്തിലായിരുന്നു.
ഒക്ടോബറില്‍ മകളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കണ്ട ഷാങ്ങിന്റെ അമ്മ, ഷാന്‍ തല ഉയര്‍ത്താന്‍ പോലും കഴിയില്ലെന്ന് അറിയിച്ചിരുന്നു. കള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചൈനീസ് അധികാരികള്‍ ചെവിക്കൊണ്ടില്ല. വുഹാന്‍ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്തതിന് തടവിലാക്കിയ നാല് പൗര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഷാങ് ഷാന്‍ എന്നത് ശ്രദ്ധേയമാണ്. ചെന്‍ ക്യുഷി, ഫാങ് ബിന്‍, ലി സെഹുവ എന്നിവരായിരുന്നു പട്ടികയിലെ മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: