ദുബായ്: ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യക്ക കിടിലന്‍ വിജയം. ടി 20 ലോകകപ്പ് സൂപ്പര്‍ 12 ലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് സ്കോട്ലന്ഡിനെ തോല്‍പ്പിച്ചു. സ്കോട്ലന്ഡിനെ കേവലം 85 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 81 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ്് നഷ്ടത്തില്‍ 89 റണ്‍സ് നേടി വിജയിച്ചു. സ്കോര്‍: സ്കോട്ലന്ഡ് 17.4 ഓവറില്‍ 85. ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റിന് 89 . ഈ വിജയത്തോടെ ഇന്ത്യ റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും മറികടന്ന് മുന്നിലെത്തി.
ഓപ്പണര്‍ രാഹുല്‍ 18 പന്തില്‍ അര്‍ധ ആറു ഫോറും മൂന്ന് സിക്സറും സഹിതം അമ്പത് റണ്‍സ് എടുത്ത കെ.എല്‍. രാഹുലും നാല് ഓവറില്‍ മൂന്ന് വിക്കറ്റ് എടുത്ത സ്പിന്നര്‍ രവീന്ദ്ര ജഡേജയും ഇന്ത്യയുടെ വിജയം വേഗത്തിലാക്കി.
രോഹിത് ശര്‍മ്മ 16 പന്തില്‍ 30 റണ്‍സ് എടുത്തു. അഞ്ചു ഫോറും ഒരു സിക്സറും അടിച്ചു. ക്യാപ്റ്റന്‍ കോഹ് ലിയും (2), സൂര്യകുമാര്‍ യാദവും (6) പുറത്താകാതെ നിന്നു.
സ്പിന്നര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് ഷമിയുമാണ് സ്കോട്ലന്ഡിന്റെ ബാറ്റിങ്നിര തകര്‍ത്തത്.
ജഡേജ നാല് ഓവറില്‍ 15 റണ്‍സിന് മൂന്ന് വിക്ക്റ്റ് വീഴ്ത്തി. പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് എടുത്തു. മൂന്ന് ഓവറില്‍ 15 റണ്‍സാണ് വിട്ടുകൊടുത്തത്. ജസ്പ്രീത് ബുംറ 3.4 ഓവറില്‍ പത്ത് റണ്‍സിന് രണ്ട് വിക്കറ്റും അശ്വിന് നാല് ഓവറില്‍ 29 റണ്‍സിന് ഒരു വിക്കറ്റും വീഴ്ത്തി.
24 റണ്‍സ് എടുത്ത ജോര്‍ജ് മുന്‍സിയാണ് സ്്കോട്ലന്ഡിന്റെ ടോപ്പ് സ്്കോറര്‍. മൈക്കിള്‍ ലീസ്ക്് 21 റണ്‍സും മക്ലോഡ് 16 റണ്‍സും മാര്‍ക്ക് വാറ്റ് 14 റണസും നേടി. മറ്റ് ബാറ്റ്സ്മാന്മാര് അനായാസം ബാറ്റ് താഴ്ത്തി. ആറു ബാറ്റ്സ്മാന്മാര് രണ്ടക്കം കടന്നില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത സ്കോട്ലന്ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ക്യാപ്റ്റനും ഓപ്പണറുമായ കെയ്ല്‍ കോയ്റ്റ്സര്‍ ഒരു റണ്‍സിന് കീഴടങ്ങി. പേസര്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി – സ്കോട്ലന്‍്ഡ് ഒന്നിന് 13. ഇതര ഓപ്പണറായ ജോര്‍ജ് മുന്‍സി 24 റണ്‍സ്് എടുത്തു. 19 പന്ത് നേരിട്ട മുന്‍സേ നാല് ഫോറും ഒരു സിക്സറും അടിച്ചു. ഒടുവില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ പാണ്ഡ്യക്ക് പിടികൊടുത്തു.
നാലാമനായി ഇറങ്ങിയ റിച്ചി ബെറിങ്ടണും പിടിച്ചുനില്‍ക്കാനായില്ല. പൂജ്യത്തിന് പുറത്തായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്റ്റ്മ്പ്് തെറിച്ചു. പിന്നാലെ മാത്യു ക്രോസും മടങ്ങി. ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ട് റണ്‍സാണ് സമ്പാദ്യം.
ഈ ലോകകപ്പില്‍ ഇതാദ്യമായി ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. അഫ്്ഗാനിസ്ഥാനെ തോല്‍പ്പിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഓള് റൗണ്ടര്‍ ഷാര്‍ദുല്‍ താക്കുറിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: