വാഷിംഗ്ടണ്‍: ഉറക്കപ്രശ്നങ്ങള്‍ കുട്ടികളുടെ വായനാശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. നാല് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള 339 കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തെ തുടര്‍ന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് എജ്യുക്കേഷണല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയത്.
കുട്ടികളുടെ ഉറക്കത്തെ കുറിച്ചറിയാനായി മാതാപിതാക്കളോട് ചോദ്യങ്ങള്‍ ഉത്തരം നല്കാന് നിര്‍ദേശിച്ചപ്പോള്‍ കുട്ടികള്‍ക്ക് വായനക്ഷമത മനസ്സിലാക്കാനായി പരീക്ഷനടത്തി. ഇതിന്റെ ഫലമായി കുട്ടികളിലെ ഉറക്കക്കുറവ്, പകല്‍സമയത്തെ ഉറക്കചടവ്, കുട്ടികള്‍ പെട്ടന്ന് ഉറങ്ങിപോകുക (സാധാരണയായി വര്‍ദ്ധിച്ച ക്ഷീണവുമായി ബന്ധപ്പെട്ടിരിക്കുന്നു) എന്നിവയെക്കുറിച്ച് മാതാപിതാക്കള്‍ വ്യക്തമാക്കി. കുട്ടികളിലെ വായനാക്ഷമത കുറഞ്ഞതായും പഠനം തെളിയിച്ചു.
നല്ല വായനക്ഷേഷിയില് നിന്ന് മാത്രമെ അക്കാദമിക് വിജയവും മെച്ചപ്പെട്ട ജീവിത ഫലങ്ങളും നേടാനാകു. അതിനാല്‍ ഉറക്ക പ്രശ്നങ്ങളുള്ള കുട്ടികള്‍ വായനാ ബുദ്ധിമുട്ടിനും വായനാ ബുദ്ധിമുട്ടുള്ള കുട്ടികളെ ഉറക്ക പ്രശ്നങ്ങള്‍ക്കും പരിശോധന തേടണമെന്ന് റിസര്‍ച്ചിന്റെ ഭാഗമായ ലേഖിക അന്ന ജോയ്സ് പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ ഉറക്കത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങളും വായന ബുദ്ധിമുട്ടുകള്‍ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: