കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുമ്പോള്‍ മോദിക്കെതിരെ സമരം ചെയ്തിരുന്നവരാണ് യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നികുതി കുറയ്ക്കാത്ത പിണറായി സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ ബിജെപി സമരം ശക്തമാക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
ഇന്ധന നികുതി കുറയ്ക്കാത്തതിന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ധനമന്ത്രി കെഎന്‍ ബാലഗോപാലും സംസ്ഥാന സര്‍ക്കാരും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. ഞങ്ങള്‍ അഞ്ചര വര്‍ഷമായി നികുതി കൂട്ടിയിട്ടില്ലെന്ന് പറയുന്ന ധനമന്ത്രി നികുതിയില്‍ വലിയ ഭാഗം സംസ്ഥാനത്തിനും ലഭിച്ചിരുന്നെന്ന് സമ്മതിച്ചിരിക്കുകയാണ്. ബാലഗോപാല്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ ജനരോഷം ആളികത്തുകയാണ്. സമരം ചെയ്യുന്ന ജനത്തെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. ബിജെപിയെ സഹായിക്കാനാണ് ജനങ്ങളുടെ സമരമെന്നാണ് ധനമന്ത്രി പറയുന്നത്. ബിജെപിയെ സഹായിക്കാതിരിക്കാന്‍ നികുതി കുറയ്ക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുമ്പോള്‍ മോദിക്കെതിരെ സമരം ചെയ്തിരുന്നവരാണ് യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. നികുതി കുറയ്ക്കാത്ത പിണറായി സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ ബിജെപി സമരം ശക്തമാക്കും. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ കരിങ്കല്ലു പോലെ ഇരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: