ലക്നൗ: പ്രധാനമന്ത്രി ജന്‍ ആവാസ് യോജനയുടെ (പിഎംഎവൈ) ഗുണഭോക്താക്കളെ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ദിനത്തില്‍ വീടുകളിലെത്തി പടക്കങ്ങളും മധുരപലഹാരങ്ങളും കുട്ടികള്‍ക്ക് സമ്മാനിച്ചു. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്നത് ഞങ്ങളുടെ വാഗ്ദാനമാണെന്നും യോഗി പറഞ്ഞു. യോഗി ആദിത്യനാഥ് മംഗളകരമായ അവസരത്തില്‍ തങ്ങളെ സന്ദര്‍ശിച്ചതി ഏറെ സന്തോഷമുണ്ടെന്ന് യുപി വാസികള്‍ പ്രതികരിച്ചു. ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലുമുള്ള 75000 പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റലായി താക്കോല്‍ കൈമാറിയിരുന്നു.
ഈ ഗുണഭോക്താക്കള്‍ക്ക് അവരുടെ പുതിയ വീടുകളില്‍ ദീപാവലി, ചാറ്റ് പൂജ തുടങ്ങി വരാനിരിക്കുന്ന എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനാകുമെന്നതില് സന്തോഷവും സംതൃപ്തിയും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാന് മന്ത്രി ആവാസ് യോജന പ്രകാരം ഗുണഭോക്താക്കള്‍ക്ക് നല്കുന്ന വീടുകളുടെ 75 ശതമാനവും ഉടമസ്ഥാവകാശം സ്ത്രീകള്‍ക്ക് തന്നെ നല്‍കിയിട്ടുണ്ട് അതുമല്ലെങ്കില്‍ കുറഞ്ഞത് അവര്‍ സംയുക്ത ഉടമകളാണെന്നതാണ് തന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: