ന്യൂദല്‍ഹി: പ്രധാനമന്ത്രി ്രനരേന്ദ്ര മോദി നവംബര്‍ 5 ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് സന്ദര്‍ശിക്കും. അദ്ദേഹം കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും ശ്രീ ആദിശങ്കരാചാര്യ സമാധിയുടെ ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമാ അനാച്ഛാദനവും നിര്‍വ്വഹിക്കും. 2013ലെ വെള്ളപ്പൊക്കത്തിലെ നാശനഷ്ടങ്ങള്‍ക്ക് ശേഷം സമാധി പുനര്‍നിര്‍മിക്കുകയായിരുന്നു.ഈ അവസരത്തില്‍ ചാര്‍ധാം ഉള്‍പ്പെടെയുള്ള ജ്യോതിര്‍ലിംഗങ്ങളിലും ജ്യോതിഷ്പീഠങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും.കേരളത്തിലെ കാലടിയിലുള്ള ശങ്കരാചാര്യരുടെ ജന്മസ്ഥലത്ത് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പ്രത്യേക പരിപാടി സംഘടിപ്പിക്കും
ഒരു പൊതു റാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇതിനുപുറമെ, സരസ്വതി സംരക്ഷണഭിത്തി ആസ്ഥാപഥ് , ഘാട്ടുകള്‍, മന്ദാകിനി സംരക്ഷണഭിത്തി ആസ്ഥാപഥ്, തീര്‍ഥ് പുരോഹിത് ഹൗസുകള്‍, മന്ദാകിനി നദിയിലെ ഗരുഡ് ചട്ടി പാലം എന്നിവ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. 130 കോടി കോടിയിലധികം രൂപ ചെലവഴിച്ചാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്.
സംഗമഘട്ട് പുനര്‍വികസനം, ഫസ്റ്റ് എയ്ഡ് ആന്‍ഡ് ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, അഡ്മിന് ഓഫീസ്, ഹോസ്പിറ്റല്‍, രണ്ട് ഗസ്റ്റ് ഹൗസുകള്‍, പോലീസ് സ്റ്റേഷന്, കമാന്‍ഡ് & കണ്ട്രോള് സെന്റര്‍, മന്ദാകിനി എന്നിവ ഉള്‍പ്പെടെ 180 കോടി രൂപയുടെ നിരവധി പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ആസ്ഥാപഥ് ക്യൂ മാനേജ്മെന്റ്, റെയിന്‍ഷെല്‍ട്ടര്‍, സരസ്വതി സിവിക് അമെനിറ്റി മന്ദിരം , സരസ്വതി ആസ്ഥാപഥില്‍
നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ അവലോകനവും പരിശോധനയും ചെയ്യുകയും പ്രധാനമന്ത്രി നടത്തും.
2013-ല്‍ കേദാര്‍നാഥിലെ പ്രകൃതിദുരന്തത്തിന് ശേഷം, 2014-ല്‍ അതിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. പദ്ധതിയുടെ പുരോഗതി നിരന്തരം അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും തന്റെ കാഴ്ചപ്പാട് നല്‍കുകയും ചെയ്ത പ്രധാനമന്ത്രിയുടെ വ്യക്തിപരമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് കേദാര്‍നാഥിലെ മുഴുവന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തിരിക്കുന്നത്.
ഈ അവസരത്തില്‍, ചാര്‍ധാം (ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം) ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ജ്യോതിര്‍ലിംഗങ്ങളിലും ജ്യോതിഷ്പീഠങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ പതിവുള്ള ആരതിയും തുടര്‍ന്ന് വേദമന്ത്രങ്ങളും പരിപാടിയില്‍ ഉണ്ടായിരിക്കും. സാംസ്കാരിക മന്ത്രാലയം ജ്യോതിര്‍ലിംഗങ്ങള്‍/ജ്യോതിഷ്പീഠം അല്ലെങ്കില്‍ അടുത്തുള്ള വേദി എന്നിവിടങ്ങളില്‍ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടികളില്‍ പ്രാദേശിക ഭാഷയിലോ സംസ്കൃതത്തിലോ കീര്‍ത്തനം/ഭജന്‍/ശിവ സ്തുതി എന്നിവയും തുടര്‍ന്ന് ശിവ താണ്ഡവ് അല്ലെങ്കില്‍ അര്‍ദ്ധനരേശ്വര രൂപത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസിക്കല്‍ നൃത്ത പ്രകടനവും ഉള്‍പ്പെടും. വീണ, വയലിന്, പുല്ലാങ്കുഴല്‍ എന്നിവയോടെയുള്ള ക്ലാസിക്കല്‍ വാദ്യോപകരണങ്ങളുടെ അവതരണവും ഉണ്ടായിരിക്കും.
ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കേരളത്തിലെ കാലടിയിലെ ശങ്കരാചാര്യ ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികള്‍ക്ക് കേന്ദ്ര സാംസ്കാരിക, ടൂറിസം, ഡോണര്‍ മന്ത്രി ജി. കിഷന് റെഡ്ഡി നേതൃത്വം നല്‍കും. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംഗീത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആദിശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ നൃത്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആദിശങ്കരാചാര്യരുടെ രചനയെ ആസ്പദമാക്കിയുള്ള ശാസ്ത്രീയ നൃത്തം (ഭരത്നാട്യം, മോഹിനിയാട്ടം) എന്നിവ ഉള്‍പ്പടെയുള്ള പരിപാടികള്‍ ക്ഷേത്ര വേദിക്ക് സമീപം സംഘടിപ്പിക്കും.
കേന്ദ്ര ടൂറിസം മന്ത്രാലയം പ്രസാദ് പദ്ധതിക്ക് കീഴില്‍ ‘കേദാര്‍നാഥിന്റെ സംയോജിത വികസനത്തിന്’ കീഴില്‍ നിരവധി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംയോജിത പ്രോജക്റ്റിന് കീഴില്‍, ഇക്കണോമിക് ഹൈജീനിക് ഫുഡ് ഷോപ്പ്, ടോയ്ലറ്റ് ബ്ലോക്ക്, ഇക്കോ-ലോഗ് ഇന്റര്‍പ്രെറ്റേഷന്‍ സെന്റര്‍, ഇന്‍ഫര്‍മേറ്റീവ് സൈനേജ്, രുദ്രപ്രയാഗിലെ സ്നാന്‍ഘട്ട് തുടങ്ങി നിരവധി പ്രോജക്ട് ഘടകങ്ങള്‍; പാര്‍ക്കിംഗ്, സിറ്റിംഗ് ക്രമീകരണങ്ങള്‍, സോളാര്‍ എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ്, ടോയ്ലറ്റ് ബ്ലോക്ക്, ടില്‍വാരയിലെ ദിശാസൂചനകള്‍; സിറ്റിംഗ് അറേഞ്ച്മെന്റ്, 3 റെസ്റ്റ് ഷെല്‍ട്ടര്‍, 2 വ്യൂ പോയിന്റ്, സംരക്ഷണ ഭിത്തികള്‍, ടോയ്ലറ്റ് ബ്ലോക്ക്, അഗസ്റ്റ്മുനിയിലെ പാര്‍ക്കിംഗ്; ഇക്കോ ലോഗ് ഹട്ടുകള്‍, ഇന്റര്‍പ്രെറ്റേഷന്‍ സെന്റര്‍, പ്രസാദ് ഷോപ്പുകള്‍, ഉഖിമഠത്തിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്; സോളാര്‍ എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ്, ഗുപ്തകാശിയിലെ ഖരമാലിന്യ സംസ്കരണം; കാളിമഠത്തിലെ ഫുഡ് കിയോസ്ക്, സംരക്ഷണഭിത്തി; സിറ്റിംഗ് ക്രമീകരണം, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സീതാപൂരിലെ സോളാര്‍ എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ് എന്നിവ പൂര്‍ത്തിയായി. പദ്ധതിക്ക് കീഴില്‍ സിസിടിവി, നിരീക്ഷണം, വൈഫൈ ഇന്സ്റ്റലേഷന് എന്നിവയുള്‍പ്പെടെ ഏഴ് സ്ഥലങ്ങളിലെ ഐഇസിയും പൂര്‍ത്തിയായി.. പദ്ധതിയുടെ എല്ലാ അംഗീകൃത ഇടപെടലുകളും 2021 ജൂണില്‍ വിജയകരമായി പൂര്‍ത്തിയാക്കി. കേദാര്‍നാഥ് പദ്ധതിയുടെ സംയോജിത വികസനത്തിന് അനുവദിച്ച മൊത്തം പദ്ധതിച്ചെലവ് 34.78 കോടി രൂപയാണ്.
കേദാര്‍നാഥ് ഭക്തര്‍ക്കിടയില്‍ ആകര്‍ഷകവും ജനപ്രിയവുമായ വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 17 മണിക്കൂര്‍ ഏകാന്തതയില്‍ ചെലവഴിച്ച ധ്യാന ഗുഹ ഭക്തരുടെ ആകര്‍ഷണ കേന്ദ്രമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: