ന്യൂദല്‍ഹി : ഗ്ലാസ്ഗോയിലെ പരിസ്ഥിതി ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങവേ സ്കോട്ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധിപേരാണ് മോദിയെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ ഒത്തുകൂടിയത്.
നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ തുടങ്ങിയതോടെ മോദിയും അതില്‍ പങ്കുചേരുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സിന് ഉത്പ്പാദിപ്പിക്കാനാകുമെന്ന് അറിയിച്ചു.
2070ഓടെ ഇന്ത്യയിലെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണ്ണമായി നിയന്ത്രിക്കും. 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 50 ശതമാനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന് മൈത്രി വഴി കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡില്‍ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയായിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജി 20 ഉച്ചകോടി ചര്‍ച്ചകള്‍ വിപുലവും ഗുണപ്രദവുമായിരുന്നു. കോവിഡിനെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യയുടെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടാനായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍, ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്സണ് എന്നിവരുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും ജി 20 യോഗത്തില്‍ ചര്‍ച്ചയായി. നേരത്തെ ജി 20 യോഗത്തിന് മുന്നോടിയായി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയേയും കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: