കൊച്ചി : അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. തന്റെ അറിവില്ലാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൈമാറിയത്. അതിനാല്‍ കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ആവശ്യപ്പെട്ടായിരുന്നു അനുപമ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്.
എന്നാല്‍ കുഞ്ഞിനെ ദത്ത് നല്‍കിയത് നിയമ വിരുദ്ധ കസ്റ്റഡിയാണെന്ന് പറയാനാകില്ല. കുടുംബകോടതിയിലുള്ള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടല്‍ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അനുപമയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. കൂടാതെ ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടെന്നും കോടതി അറിയിച്ചു.
അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ സ്മിത എന്നിവരടക്കം ആറു പേരെ എതിര് കക്ഷികളാക്കിക്കൊണ്ടാണ് ഹര്‍ജി നല്‍കിയത്. കുട്ടിയെ ദത്ത് നല്കിയ സംഭവത്തില്‍ നിയമ നടപടികള്‍ കീഴ് കോടതിയില്‍ തുടരുന്നതിനിടെയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. പോലീസും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഢാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുന്നത്.
അതേസമയം അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിയമപരമാണെന്് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി വ്യക്തമാക്കി. ദത്ത് കൊടുത്തതു ആര്‍ക്കെന്ന് നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്നും പോലീസിന് നല്കിയ മറുപടിയില്‍ പറയുന്നു. നടപടിക്രമങ്ങള്‍ പാലിച്ചെന്ന് സിഡബ്ല്യൂസിയും പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വിവാദത്തില്‍ അനുപമയുടെ അച്ഛനും അമ്മയും അടക്കം ആറ് പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: