കറുകച്ചാല്‍: ഈണവും ചായവും ആസ്വാദ്യതയുടെ ചിത്രപ്പലകയില്‍ ചാലിച്ച് കറുകച്ചാലില്‍ ‘ചമ്പക്കര മ്യൂസിക് ക്ലബ് ഒരുക്കിയ ചന്ദ്രകളഭം -വയലാര്‍ സ്മൃതി ഗാനപരിപാടി വേറിട്ട അനുഭവമായി. നിരവധി ഗായകര്‍ വയലാറിന് ഗാനാര്‍ച്ചന നേര്‍ന്നപ്പോള്‍ ഓരോ ഗാനങ്ങള്‍ക്കൊപ്പം ചിത്രകാരന് രാജേഷ് മണിമല ചിത്രങ്ങള്‍ വരച്ചു കൊണ്ടിരുന്നു.
വയലാര്‍ പദകല്പനയില്‍ തീര്‍ത്ത ചായക്കൂട്ടുകള്‍ അതേ ചാരുതയാല്‍ മറ്റൊരു കടലാസില്‍ പകര്‍ത്തുകയായിരുന്നു രാജേഷ്. കെ.ബിനു അനുസ്മരണ പ്രഭാഷണം നടത്തി. ജോസ് ചമ്പക്കര അദ്ധ്യക്ഷത വഹിച്ചു.
രാജേഷ് വരച്ച ചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കാനും അതില്‍ നിന്നു ലഭിക്കുന്ന പ്രതിഫലം ജീവകാരുണ്യ പ്രവര്‍നങ്ങള്‍ക്ക് ചില വഴിക്കാനും ക്ലബ് ഭാരവാഹികള്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: